കുടുംബ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ വിളിച്ചുവരുത്തി വികാരിയുടെ പീഡനം, യുവതിയുടെ രഹസ്യമൊഴിയെടുത്തു, അച്ഛന്റെ പേരില്‍ കേസും
കായംകുളം : (www.kvartha.com 11.07.2018) കുടുംബ പ്രശ്‌നം പറഞ്ഞു തീര്‍ക്കാന്‍ വിളിച്ചു വരുത്തിയശേഷം ഓഫീസില്‍ വെച്ച് വികാരി മാനഭംഗപ്പെടുത്തിയെന്ന കേസില്‍ ഇടവക അംഗമായ യുവതി കോടതിയില്‍ രഹസ്യമൊഴി നല്‍കി. കായംകുളം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുന്‍പാകെയാണ് യുവതി രഹസ്യമൊഴി നല്‍കിയത്. ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികനായ ഫാ.ബിനു ജോര്‍ജി (42) നെതിരെ യുവതി നല്‍കിയ പരാതിയില്‍ കായംകുളം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ജില്ലാ പോലീസ് ചീഫിന്റെ നിര്‍ദേശ പ്രകാരം അന്വേഷണം ഡി.സി.ആര്‍.ബി ഡിവൈ, എസ്.പിയ്ക്ക് കൈമാറി. ഇദ്ദേഹം കായംകുളം പോലീസ് സ്‌റ്റേഷനിലെത്തി അന്വേഷണം ആരംഭിച്ചു. 2014 ല്‍ മാവേലിക്കര ഭദ്രാസനത്തിലെ ഒരു ഇടവകയില്‍ വികാരിയായിരിക്കുമ്പോഴാണ് സംഭവം നടന്നത്. യുവതിയും ഭര്‍തൃമാതാവും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍തൃമാതാവ് വികാരിയോട് പരാതി പറഞ്ഞു .
ഇതേ തുടര്‍ന്ന് ഫാ.ബിനു ജോര്‍ജ് യുവതിയെ ഒത്തു തീര്‍പ്പിനാണെന്ന് പറഞ്ഞ് ഉച്ചയ്ക്ക് 12 മണിയോടെ പള്ളിയിലെ ഓഫീസിലേയ്ക്ക് ക്ഷണിച്ചു. അവിടെയെത്തിയ യുവതിയെ മാനഭംഗപ്പെടുത്തി. നാണക്കേടു കാരണം ആദ്യം പുറത്തു പറഞ്ഞില്ലെങ്കിലും പിന്നീട് ഭീഷണി തുടര്‍ന്നതോടെ ഭര്‍ത്താവിനെ കാര്യങ്ങള്‍ ധരിപ്പിച്ചു.
തുടര്‍ന്ന് ഭദ്രാസനാധിപന് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ വൈദികന്റെ ഭാഗത്തു നിന്നും മേലില്‍ യാതൊരു പ്രശ്‌നവും ഉണ്ടാകത്തില്ല എന്ന ഉറപ്പില്‍ പ്രശ്‌നം പരിഹരിച്ചു. പിന്നീട് ഇദ്ദേഹത്തെ നിലക്കല്‍ ഭദ്രാസനത്തിലെ ഒരു പള്ളിയിലേക്ക് സ്ഥലം മാറ്റി. എന്നാല്‍ വൈദികന്‍ ഇപ്പോഴും യുവതിയെപ്പറ്റി അപവാദ പ്രചാരണം നടത്തുന്നതോടെയാണ് യുവതി പോലീസിനെ സമീപിച്ചത്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം മെഡിക്കല്‍ പരിശോധനയ്ക്കും വിധേയയാക്കി.
സംഭവം നടന്നപ്പോള്‍ യുവതി ഭദ്രാസനത്തില്‍ നല്‍കിയ പരാതി ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചതും ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. കേസില്‍ അന്വേഷണം നടത്തുന്ന ഡി.സി.ആര്‍.ബി ഡി വൈ എസ് പി അടുത്ത ദിവസം വികാരിയെ ചോദ്യം ചെയ്യും.

Keywords: Indian priest charged with molesting woman, Police, Complaint, Court, Molestation, Allegation, Threatened, News, Trending, Kerala, Religion.
Powered by Info News For You

Comments
Post a Comment