പ്രൊഫ. എസ്.വി ശേഷഗിരി റാവു കേന്ദ്രസര്‍വ്വകലാശാല ചാന്‍സിലര്‍

പെരിയ: (www.kasargodvartha.com 05.07.2018) പ്രൊഫ. എസ്.വി ശേഷഗിരി റാവുവിനെ കേരളാ കേന്ദ്രസര്‍വ്വകലാശാല ചാന്‍സിലറായി രാഷ്ട്രപതി നിയമിച്ചു. നാലു പതിറ്റാണ്ടു കാലം അധ്യാപന രംഗത്തും 32 വര്‍ഷത്തെ റിസേര്‍ച്ച് പരിചയവുമുള്ള അദ്ദേഹം ഗവേഷകനും ചിന്തകനും എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമാണ്. 1936 ല്‍ ഹൈദരാബാദിലാണ് ജനനം. 1987 മുതല്‍ 1990 വരെ ഒസ്മാനിയ യൂണിവേഴ്‌സിറ്റിയില്‍ സെന്റര്‍ ഓഫ് എക്‌സ്പളോറേഷന്‍ ജിയോഫിസിക്‌സ് ആന്റ് ഡിപാര്‍ട്‌മെന്റ് ഓഫ് ജിയോഗ്രാഫിക് മേധാവിയായിരുന്നു. 1987 ല്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് ഇന്‍ ജിയോ ഫിസിക്‌സ് ചെയര്‍മാനായും 1987 മുതല്‍ 1990 വരെ ഡിആര്‍എസ് ആന്‍ഡ് സി.ഒ.എസ്.ഐ.എസ്.ടി റിസര്‍ച്ച് പ്രോഗ്രാമില്‍ കോര്‍ഡിനേറ്ററായും സേവനമനുഷ്ടിച്ചിരുന്നു.

ആന്ധ്ര യൂണിവേഴ്‌സിറ്റിയിലെ ഐ ഡിവിഷനില്‍ നിന്നും 1955 ല്‍ ബിരുദവും (മാത്തമാറ്റിക്‌സ്), 1958 ല്‍ ഒസ്മാനിയ യൂണിവേഴ്‌സിറ്റി ഐ ഡിവിഷനില്‍ നിന്നും ബിരുദാനന്തര ബിരുദവും (മാത്തമാറ്റിക്‌സ്), 1968 ല്‍ ഐ.ഐ.ടി, സി.എസ്.ഐ.ആര്‍ പ്രൊജക്ടുകളുടെ സൂപ്പര്‍ വൈസര്‍ കൂടിയായിരുന്നു. 2008 ല്‍ മാത്തമാറ്റിക്‌സ് ഫിസിക്‌സില്‍ സനാതനധര്‍മ ചാരിറ്റബിള്‍ ട്രസ്റ്റ് ശിവനന്ദ എമിനന്റ് സിറ്റിസണ്‍ അവാര്‍ഡ് നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു. നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച ശേഷഗിരിയുടെ ഏറ്റവും മികച്ച രചനകള്‍ തിയറി ഓഫ് ഫീല്‍ഡ്, തിയറി ഓഫ് പ്രോബബിലിറ്റി ആന്‍ഡ് ഇറ്റ്‌സ് ആപ്ലിക്കേഷന്‍ ഇന്‍ ജിയോഗ്രാഫിക്‌സ് (മോണോ ഗ്രാഫി), സ്റ്റാറ്റിറ്റിക്‌സ് ആന്‍ഡ് ഹൈഡ്രോ സ്റ്റാറ്റിക്‌സ് (തെലുങ്ക്) എന്നിവയാണ്.

പത്മഭൂഷന്‍ വി.എല്‍ ചോപ്രയായിരുന്നു ഇദ്ദേഹത്തിന് മുമ്പ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയുടെ ആദ്യത്തെ ചാന്‍സിലര്‍.

Keywords: Kasaragod, Kerala, news, Periya, Central University, Top-Headlines, Prof. S.V Shesha Giri Rao appointed as Central University chancellor
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?