വ്യാജപരാതിയില്‍ പോലീസ് പീഡിപ്പിക്കുന്നുവെന്നാരോപിച്ച് എസ് പിക്ക് ഗൃഹനാഥന്റേയും കുടുംബത്തിന്റേയും പരാതി

കോട്ടയം: (www.kvartha.com 04.07.2018) വ്യാജപരാതിയുടെ പേരില്‍ പോലീസ് പീഡിപ്പിക്കുന്നുവെന്നാരോപിച്ച് ഗൃഹനാഥനും കുടുംബവും കോട്ടയം എസ്.പിക്ക് പരാതി നല്‍കി. ചങ്ങനാശ്ശേരി സ്വദേശി ഷാഹുല്‍ ഹമീദ് എന്നയാള്‍ നല്‍കിയ വ്യാജ പരാതിയെത്തുടര്‍ന്ന് ചങ്ങനാശ്ശേരി സി.ഐ വിനോദിന്റെ നിര്‍ദേശപ്രകാരം പോലീസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുകയും ഭാര്യയോടും ഭാര്യാ സഹോദരിയോടും മോശമായി സംസാരിക്കുകയും തന്നെ ബലംപ്രയോഗിച്ച് പിടിച്ചുകൊണ്ടുപോവുകയും ചെയ്തുവെന്ന് കാണിച്ച് ചങ്ങനാശ്ശേരി കുരിശുംമൂട് സ്വദേശി സണ്ണി മാത്യുവാണ് എസ്.പിക്ക് പരാതി നല്‍കിയത്.

ഷാഹുല്‍ ഹമീദ് ഇടനിലക്കാരനായാണ് ഫ് ളാറ്റ് വാങ്ങുന്നതിനായി 36 ലക്ഷം രൂപ ഉടമയ്ക്ക് കൈമാറിയത്. ഇതില്‍ നല്ലൊരു തുക കമ്മിഷനായി ഷാഹുല്‍ ഹമീദ് വാങ്ങിയതായി സണ്ണി പറയുന്നു. ഫ്‌ളാറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്ന് പണം തിരികെ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് ഇവര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കോടതിയില്‍ കേസ് നിലനില്‍ക്കുകയാണ്. ഇതിന്റെ പേരിലുള്ള വൈരാഗ്യമാണ് തനിക്കെതിരേ വ്യാജപരാതി നല്‍കാനുള്ള കാരണം.

Fake case; Family complaint to SP, Kottayam, News, Allegation, Police, Flat, Court, Case, Complaint, Kerala

ഷാഹുല്‍ ഹമീദും സി.ഐയുമായുള്ള ബന്ധത്തെ തുടര്‍ന്നാണ് പോലീസുകാര്‍ വീട്ടിലെത്തി മോശമായി പെരുമാറിയതും നാട്ടുകാര്‍ കാണ്‍കെ തന്നെ പിടിച്ചുകൊണ്ടുപോയതും. ഉച്ചയ്ക്ക് സ്‌റ്റേഷനില്‍ കൊണ്ടുപോയിട്ട് രാത്രി എട്ടുമണിക്കാണ് മടക്കി അയച്ചത്. വ്യാജ പരാതി നല്‍കിയ വ്യക്തിക്ക് പോലീസ് സ്‌റ്റേഷനില്‍ വി.ഐ.പി പരിഗണനയാണ് നല്‍കുന്നത്. ഇയാള്‍ നിരവധി ക്രിമിനല്‍ കേസിലെ പ്രതിയാണെന്നും പരാതിയില്‍ ആരോപിക്കുന്നു.

ഇക്കഴിഞ്ഞ ദിവസം പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനായി സ്‌റ്റേഷനില്‍ പോയപ്പോഴും സി.ഐ തന്നെ തടഞ്ഞുവച്ചു. ഡിവൈ.എസ്.പിയെ ബന്ധപ്പെട്ടതോടെയാണ് തന്നെ വിട്ടയച്ചത്. മടങ്ങുന്നതിനിടെ ഒരുമാസത്തിനകം നിങ്ങളെ അനുഭവിപ്പിക്കുമെന്ന് സി.ഐ ഭാര്യയെ ഭീഷണിപ്പെടുത്തി. അതുകൊണ്ട് തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം ഉറപ്പാക്കാന്‍ നടപടിയുണ്ടാവണമെന്നും സണ്ണി മാത്യു എസ്.പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

Keywords: Fake case; Family complaint to SP, Kottayam, News, Allegation, Police, Flat, Court, Case, Complaint, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?