വീട്ടില്‍ അതിക്രമിച്ചു കയറി യുവാവിനെയും കുടുംബത്തെയും അക്രമിച്ചതായി പരാതി

കാസര്‍കോട് (www.evisionnews.co): യുവാവിനെയും കുടുംബത്തെയും വീട്ടില്‍ അതിക്രമിച്ചുകയറി ആക്രമിച്ചതായി പരാതി. ബായാര്‍ ബേരിപ്പദവിലെ സൈനുദ്ദീന്‍ (57), ഭാര്യ ഖദീജ (46) എന്നിവരാണ് അക്രമത്തിനിരയായത്. ഇവരെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഞായറാഴ്ച വൈകിട്ടാണ് സംഭവം. വീടിനു മുന്നില്‍ പശുവിനെ കയറ്റി പോവുകയായിരുന്ന പിക്കപ്പ് വാന്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ തടഞ്ഞതായും ഇത് മകന്‍ സിദ്ദീഖ് വീഡിയോയില്‍ ചിത്രീകരിക്കുന്നതിനിടെ സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ വീടുകയറി മകനെയും തങ്ങളെയും ആക്രമിക്കുകയായിരുന്നുവെന്നും ആശുപത്രിയില്‍ കഴിയുന്ന സൈനുദ്ദീന്‍ പരാതിപ്പെട്ടു. സിദ്ദീഖിന്റെ മൊബൈല്‍ ഫോണ്‍ സംഘം അടിച്ചു തകര്‍ത്തതായും സൈനുദ്ദീന്‍ പറഞ്ഞു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?