ഗള്‍ഫില്‍ നിന്നും വന്ന യുവാവിനെ കൂട്ടിക്കൊണ്ടുവരാന്‍ വന്ന സുഹൃത്തും സംഘവും സാധനങ്ങളും ബാഗേജും കവര്‍ന്നതായി പരാതി; പോലീസ് കേസെടുക്കാതെ ഒതുക്കി തീര്‍ത്തതായി ആക്ഷേപം
കാസര്‍കോട്: (www.kasargodvartha.com 25.07.2018) ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ യുവാവിനെ കബളിപ്പിച്ച് സാധനങ്ങളും ബാഗേജും കവര്‍ന്നതായി പരാതി. സംഭവത്തില്‍ പരാതി നല്‍കിയിട്ടും പോലീസ് കേസെടുക്കാതെ ഒതുക്കി തീര്‍ത്തതായും ആക്ഷേപമുയര്‍ന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. ദുബൈയില്‍ നിന്നും നാട്ടിലെത്തിയ അണങ്കൂര്‍ സ്വദേശിയായ ലുക്മാനുല്‍ ഹക്കീമാണ് പരാതിയുമായി രംഗത്തെത്തിയത്.
ലുക്മാനുല്‍ ഹക്കീം സുഹൃത്ത് അണങ്കൂര്‍ സ്വദേശി ഖാദറിനോട് ദുബൈയില്‍ നിന്ന് വരുന്ന വിവരം വിളിച്ചറിയിക്കുകയും വിമാനത്താവളത്തിലേക്ക് കാറുമായി വരാന്‍ പറയുകയുമായിരുന്നു. ഖാദര്‍ കാറുമായി എത്തി യുവാവിനെ നാട്ടിലേക്ക് കൊണ്ടുവരുന്നതിനിടയില്‍ ചായ കുടിക്കാനെന്ന് പറഞ്ഞ് മഞ്ചേശ്വരത്തെ ഒരു ഹോട്ടലിന് മുന്നില്‍ നിര്‍ത്തി.
ഖാദര്‍ മറ്റ് നാല് സുഹൃത്തുക്കളോട് ലുഖ്മാന്‍ വരുന്ന വിവരം നേരത്തെ തന്നെ കൈമാറിയിരുന്നു. ഇവര്‍ രണ്ട് ബൈക്കുകളില്‍ മഞ്ചേശ്വരം ഹോട്ടലിന് മുന്നില്‍ എത്തി ലുഖ്മാന്‍ സഞ്ചരിച്ച കാറില്‍ നിന്നും വില കൂടിയ സാധനങ്ങളടക്കമുള്ള ബാഗേജുകള്‍ കവര്‍ച്ച ചെയ്യുകയായിരുന്നുവെന്നാണ് പരാതി. തുടര്‍ന്ന് ഖാദര്‍ തന്നെ മഞ്ചേശ്വരം പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി ലുഖ്മാനോട് പരാതി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു.
പരാതി പോലീസ് എഴുതി വാങ്ങിയെങ്കിലും കേസെടുത്തില്ല. സാധനങ്ങള്‍ കൊള്ളയടിച്ച സംഘാംഗങ്ങള്‍ തമ്മില്‍ കഴിഞ്ഞ ദിവസം രാത്രി അണങ്കൂരില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതില്‍ ഖാദറും ഉണ്ടായിരുന്നു. പിന്നീടാണ് താന്‍ കബളിക്കപ്പെട്ടതായും സുഹൃത്ത് ഖാദര്‍ നടത്തിയ നാടകമാണെന്നും ലുഖ്മാന്‍ അറിയുന്നത്. സംഭവം പോലീസ് തന്നെ ഒതുക്കി തീര്‍ത്തതായും ആരോപണമുണ്ട്. ഗള്‍ഫില്‍ നിന്നും വരുന്നവരെ കൊള്ളയടിക്കുന്ന സംഘത്തില്‍പെട്ടവരാണ് നാലംഗ സംഘമെന്നാണ് സംശയിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Robbery, Police, case, Youth, Cheating, Top-Headlines, Expatriate's Baggage robbed by Friend
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment