സ്വകാര്യവ്യക്തിക്ക് ഭൂമി കൈമാറിയ ദിവ്യ എസ് അയ്യരുടെ നടപടി തെറ്റ്; വിവാദ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കും

തിരുവന്തപുരം: (www.kvartha.com 12.07.2018) സ്വകാര്യവ്യക്തിക്ക് ഭൂമി കൈമാറിയ സബ് കലക്ടര്‍ ദിവ്യ എസ് അയ്യരുടെ നടപടി തെറ്റെന്ന തിരുവനന്തപുരം ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വിവാദ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കും.

വര്‍ക്കലയില്‍ സ്വകാര്യവ്യക്തി കയ്യേറിയ 27 സെന്റ് ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. സര്‍വേ, റവന്യു ഉദ്യോഗസ്ഥരോട് ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ടു പോകാന്‍ കലക്ടര്‍ നിര്‍ദേശിച്ചു.

Varkala Land Controversy Divya S Iyer ,Thiruvananthapuram, News, Politics, Trending, District Collector, Land Issue, Controversy, High Court of Kerala, Kerala

വര്‍ക്കല അയിരൂര്‍ വില്ലേജിലെ 27 സെന്റ് റോഡ് പുറമ്പോക്ക് ഭൂമിയാണു ദിവ്യ എസ്. അയ്യര്‍ സ്വകാര്യ വ്യക്തിക്കു കൈമാറിയത്. ഭൂമിയും രേഖകളും പരിശോധിച്ചതില്‍നിന്ന് ഈ ഭൂമി സര്‍ക്കാരിന് അവകാശപ്പെട്ടതാണെന്നു വ്യക്തമായിരുന്നു. സര്‍ക്കാരിന്റെ ഭൂമി അളന്നു വേര്‍തിരിച്ച് ഏറ്റെടുക്കാനാണു തീരുമാനം. ഇക്കാര്യം ഹൈക്കോടതിയെയും അറിയിക്കും.

തര്‍ക്കമുണ്ടായ ഭൂമിക്കു സമീപം സ്ഥലമുള്ള വ്യക്തി 27 സെന്റ് സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തി എന്നായിരുന്നു പരാതി. പഞ്ചായത്തു തന്നെ ഈ പരാതി ഉന്നയിക്കുകയും റവന്യു അധികാരികള്‍ ഈ സ്ഥലം അളന്ന് സര്‍ക്കാര്‍ ഭൂമി വേര്‍തിരിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് ഭൂമി കൈയ്യേറിയ വ്യക്തി പരാതിയുമായി ജില്ലാ ഭരണകൂടത്തിനു മുന്നിലെത്തി. കേസ് പരിഗണിച്ച സബ് കലക്ടര്‍ ദിവ്യ എസ്.അയ്യര്‍ സ്ഥലം സ്വകാര്യ വ്യക്തിക്കുതന്നെ വിട്ടുനല്‍കാന്‍ ഉത്തരവിട്ടു.

ഇതു വിവാദമായതോടെ ഭൂസംരക്ഷണ നിയമപ്രകാരമാണു ഭൂമി വിട്ടുനല്‍കിയതെന്നു സബ്കലക്ടര്‍ വിശദീകരണം നല്‍കി. സ്ഥലം എംഎല്‍എ വി.ജോയി പരാതിയുമായി റവന്യുമന്ത്രിയെ സമീപിച്ചു. റവന്യുമന്ത്രി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ലാന്‍ഡ് റവന്യുകമ്മിഷണര്‍ തിരുവനന്തപുരം ജില്ലാ കലക്ടറോട് അന്വേഷണം നടത്താന്‍ ആവശ്യപ്പെടുകയായിരുന്നു.

പരാതിക്കാരിയെ ഹിയറിങിനു വിളിക്കുകയും രേഖകള്‍ പരിശോധിക്കുകയും ചെയ്തശേഷമാണു കലക്ടറുടെ നടപടി. ഭൂമിവിവാദത്തെ തുടര്‍ന്നു സബ്കലക്ടറെ തല്‍സ്ഥാനത്തുനിന്നു മാറ്റിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Varkala Land Controversy Divya S Iyer,Thiruvananthapuram, News, Politics, Trending, District Collector, Land Issue, Controversy, High Court of Kerala, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?