യുട്യൂബില്‍ നോക്കി പ്രസവമെടുത്തു; അധ്യാപിക രക്തം വാര്‍ന്ന് മരിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

ചെന്നൈ: (www.kvartha.com 26.07.2018) യുട്യൂബ് വീഡിയോയുടെ സഹായത്തോടെ പ്രസവമെടുത്ത അധ്യാപിക രക്തം വാര്‍ന്ന് മരിച്ചു. സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റുചെയ്തു. 28 കാരിയായ കൃതികയാണ് കുഞ്ഞിനെ പ്രസവിച്ചശേഷം അമിത രക്തസ്രാവം മൂലം മരിച്ചത്. തമിഴ്‌നാട്ടിലെ തിരുപൂരിലാണ് മനുഷ്യ മന:സാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്.

പുതുപാളയത്തിന് അടുത്തുളള രത്‌നഗിരിസ്വരാരില്‍ ഭര്‍ത്താവ് കാര്‍ത്തികേയനൊപ്പമാണ് കൃതിക താമസിച്ചിരുന്നത്. കൃതിക സ്‌കൂള്‍ ടീച്ചറാണ്. യുട്യൂബ് വീഡിയോയുടെ സഹായത്തോടെ വീട്ടില്‍ പ്രസവം നടത്താന്‍ ദമ്പതികള്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ പ്രസവത്തെ തുടര്‍ന്ന് രക്തസ്രാവം ഉണ്ടാവുകയായിരുന്നു. കൃതികയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇവര്‍ക്ക് മൂന്നു വയസുളള ഒരു മകള്‍ കൂടിയുണ്ട്.

TN Woman Dies After Using YouTube Videos to Attempt Home Birth, chennai, News, Local-News, Pregnant Woman, Police, Arrested, Husband, hospital, Treatment, Nationa

രക്തസ്രാവം മൂലമാണ് മരണം സംഭവിച്ചതെന്ന് നല്ലൂര്‍ പോലീസ് അറിയിച്ചു. രണ്ടു മണിയോടെ പ്രസവവേദന തുടങ്ങിയെങ്കിലും കുഞ്ഞു ജനിച്ചശേഷം 3.30 മണിയോടെയാണ് യുവതിയെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തുവെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.

വീട്ടില്‍ പ്രവസം നടത്താന്‍ ദമ്പതികളെ പ്രേരിപ്പിച്ചത് സുഹൃത്തും ഭാര്യയും ചേര്‍ന്നാണെന്ന് സിറ്റി ഹെല്‍ത്ത് ഓഫിസര്‍ കെ.ഭൂപതി പറഞ്ഞു. കൃതിക ഗര്‍ഭിണിയാണെന്ന വിവരം പോലും പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ അറിയിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ശിശു മരണ നിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ഗര്‍ഭിണികള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്നത് തമിഴ്‌നാട്ടില്‍ നിര്‍ബന്ധമാണ്. അങ്ങനെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: TN Woman Dies After Using YouTube Videos to Attempt Home Birth, Chennai, News, Local-News, Pregnant Woman, Police, Arrested, Husband, Hospital, Treatment, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?