ഖത്തറില്‍നിന്നും വന്ന യുവാവ് കുഴമ്പ് രൂപത്തിലാക്കിയ സ്വര്‍ണവുമായി പിടിയില്‍; ഗോവ, ബംഗളൂരു വിമാനത്താവളങ്ങളിലൂടെ പിടിക്കപ്പെടാതെ പുറത്തിറങ്ങിയ പ്രതി പിടിയിലായത് ചെക്ക് പോസ്റ്റില്‍
ബത്തേരി:(www.kvartha.com 12/07/2018) ഖത്തറില്‍നിന്നും വന്ന യുവാവ് കുഴമ്പ് രൂപത്തിലാക്കിയ സ്വര്‍ണവുമായി പിടിയില്‍. കോഴിക്കോട് വാവാട് ബേക്കണ്ടിയില്‍ മനാസ് (23) ആണ് പിടിയിലായത്. മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റില്‍ നടന്ന വാഹന പരിശോധനയ്ക്കിടെയാണ് 654 ഗ്രാം കുഴമ്പ് രൂപത്തിലുള്ള സ്വര്‍ണവുമായി മനാസിനെ പിടികൂടിയത്.
ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ഖത്തറില്‍ നിന്നും ഗോവ വഴി ബംഗളൂരുവരെ വിമാനമാര്‍ഗം എത്തിയ മനാസ് അവിടെനിന്നും കല്ലട ബസ്സില്‍ കോഴിക്കോട്ടേക്ക് പോകുകയായിരുന്നു. വിമാനത്താവളത്തിലെ പരിശോധനയിലൊന്നും ഇയാള്‍ പിടിക്കപ്പെട്ടില്ല.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അമല്‍രാജന്‍, പി ഇ ഒമാരായ കെ ബി ബാബുരാജ്, എം സി ഷിജു, സി ഇ ഒമാരായ അരുണ്‍ പ്രസാദ്, കെ ജോണി എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണ്ണം പിടികൂടിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kozikode, Kerala, Accused, Gold, Smuggling, Check post, Youth held with gold smuggling

Powered by Info News For You

Comments
Post a Comment