സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്നതിനെതിരായ പരാതി: വാദം കേള്‍ക്കുന്നത് നീട്ടണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: (www.kvartha.com 09.07.2018) സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്നതിനെതിരായ പരാതികളില്‍ വാദം കേള്‍ക്കുന്നത് നീട്ടണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന ഭരണഘടനയിലെ 377ാം വകുപ്പിനെതിരായ പരാതികളില്‍ വാദം കേള്‍ക്കുന്നത് നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാറാണ് ഹരജി നല്‍കിയത്.

വിഷയത്തില്‍ പ്രതികരണം അറിയിക്കാന്‍ സമയം നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ഹരജി. ചീഫ് ജസ്റ്റിസ് ദിപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹരജി തള്ളിയത്. ബെഞ്ചിലെ മറ്റംഗങ്ങളായി ജസ്റ്റിസ് എ എം ഖാവില്‍കര്‍, ഡി വൈ ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസിന്റെ തീരുമാനത്തെ പിന്തുണച്ചു.


2009ല്‍ ഡല്‍ഹി ഹൈകോടതിയാണ് പ്രായപൂര്‍ത്തിയായ പുരുഷനോ സ്ത്രീയോ തമ്മിലുള്ള സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്നാണ് വിധിച്ചത്. ഈ വിധി സുപ്രീം കോടതി മുമ്പ് റദ്ദാക്കിയിരുന്നു. സുപ്രീംകോടതിയുടെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി കേള്‍ക്കുന്നത് നീട്ടിവെക്കണമെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ ആവശ്യം.

ബുധനാഴ്ചയാണ് ഹരജിയില്‍ വാദം കേള്‍ക്കുന്നത്. 377ാം വകുപ്പ് പ്രകാരം പ്രകൃതിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ജീവപര്യന്തം തടവും പിഴയുമാണ് ശിക്ഷ.


Keywords: India, National, News, New Delhi, High Court, Supreme Court of India, Supreme Court to hear tomorrow pleas seeking to decriminalize immoral activities 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?