കൊടിമരത്തെ ചൊല്ലിയുണ്ടായ തര്‍ക്കം കൈയ്യാങ്കളിയില്‍ കലാശിച്ചു; എസ് എഫ് ഐ - എം എസ് എഫ് പ്രവര്‍ത്തകര്‍ മാര്‍ക്കറ്റ് ജംഗ്ഷനില്‍ സംഘട്ടനത്തിലേര്‍പെട്ടു, പരിക്കേറ്റ നിരവധി പേര്‍ ആശുപത്രിയില്‍
നീലേശ്വരം: (www.kasargodvartha.com 28.07.2018) കൊടിമരത്തെ ചൊല്ലിയുണ്ടായ തര്‍ക്കം കൈയ്യാങ്കളിയില്‍ കലാശിച്ചു. എസ് എഫ് ഐ - എം എസ് എഫ് പ്രവര്‍ത്തകര്‍ മാര്‍ക്കറ്റ് ജംഗ്ഷനില്‍ സംഘട്ടനത്തിലേര്‍പെട്ടു. പരിക്കേറ്റ നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് നീലേശ്വരം മാര്‍ക്കറ്റ് ജംക്ഷനിലാണ് സംഭവം.കോട്ടപ്പുറം സി.എച്ച്. മുഹമ്മദ് കോയ സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് സംഘട്ടനത്തില്‍ കലാശിച്ചത്.
സ്‌കൂള്‍ വിട്ട സമയത്താണ് ഇരുവിഭാഗം വിദ്യാര്‍ത്ഥികളും ഏറ്റുമുട്ടിയത്. എംഎസ്എഫ് മണ്ഡലം ജനറല്‍ സെക്രട്ടറി സെയ്ഫുദ്ദീന്‍ കുന്നുംകൈ, കോട്ടപ്പുറം സ്‌കൂള്‍ യൂണിറ്റ് പ്രവര്‍ത്തകര്‍ക്കും നേരെ വധശ്രമം നടന്നതായി എംഎസ്എഫ് ആരോപിച്ചു. കൊയാമ്പുറം സുരേഷ്, ആനച്ചാല്‍ രതീഷ്, രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ ഡിവൈഎഫ്‌ഐ, സിഐടിയു പ്രവര്‍ത്തകര്‍ പൊലീസ് സാന്നിധ്യത്തില്‍ ആക്രമിക്കുകയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്‌കൂളിനു സമീപം സ്ഥാപിച്ച എസ്എഫ്‌ഐ കൊടിമരം നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച സ്‌കൂളില്‍ നടന്ന എസ്എഫ്‌ഐ പ്രകടനത്തിലേക്ക് ഇരച്ചുകയറി പ്രവര്‍ത്തകരെ അടിച്ചതാണു പ്രശ്‌നങ്ങളുടെ തുടക്കമെന്ന് എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് എം.വി. രതീഷ് കുമ്പളപ്പള്ളി പറഞ്ഞു. ഇതേ ചൊല്ലി വൈകിട്ട് വീണ്ടും പ്രശ്‌നമുണ്ടാവുകയും ഏറ്റുമുട്ടുകയുമായിരുന്നു. വിദ്യാര്‍ത്ഥികളായ വിഘ്‌നേഷ്, പ്രശാന്ത്, എസ്എഫ്‌ഐ നീലേശ്വരം ഏരിയാ പ്രസിഡന്റ് പി.കെ. ശ്രീരാജ്, വൈസ് പ്രസിഡന്റ് കെ.ഷിബിന്‍ എന്നിവര്‍ക്ക് പരിക്കേറ്റതായും ഇവരെ നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും എസ്എഫ്‌ഐ പറഞ്ഞു.
വിവരമറിഞ്ഞ് കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.കെ.സുധാകരന്‍, വെള്ളരിക്കുണ്ട് സിഐ എം.സുനില്‍കുമാര്‍, നീലേശ്വരം എസ്‌ഐ എം.വി.ശ്രീദാസ്, അഡീഷനല്‍ എസ്‌ഐ ഇ.വി.രാജശേഖരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ശക്തമായ പൊലീസ് സേന ഗ്രനേഡ് ഉള്‍പ്പെടെയുള്ള സന്നാഹങ്ങളുമായി എത്തിയാണ് വിദ്യാര്‍ത്ഥികളെ പിരിച്ചുവിട്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Clash, MSF, SFI, Attack, Assault, MSF -SFI Clash in Neeleshwaram
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment