കുട്ടികളെ അനധികൃതമായി ദത്തുനല്‍കുന്നു; രാജ്യത്തെ മദര്‍ തെരേസ മിഷനറി ഹോമുകളില്‍ പരിശോധന നടത്താന്‍ ഉത്തരവ്

ന്യൂഡല്‍ഹി: (www.kvartha.com 17.07.2018) കുട്ടികളെ അനധികൃതമായി ദത്തുനല്‍കുന്നുവെന്ന പരാതികളെ തുടര്‍ന്ന് രാജ്യത്തെ എല്ലാ മദര്‍ തെരേസ മിഷനറി ഹോമുകളിലും പരിശോധന നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദസര്‍ക്കാരിന്റെ ഉത്തരവ്. ജാര്‍ഖണ്ഡിലെ മിഷനറിക്ക് കീഴിലുള്ള കേന്ദ്രങ്ങളില്‍ നിന്ന് കുട്ടികളെ അനധികൃതമായി ദത്തുനല്‍കുന്നുവെന്ന പരാതികളെത്തുടര്‍ന്നാണ് വനിതാ ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി അന്വേഷണത്തിന് ഉത്തരവിട്ടത്.

മാത്രമല്ല എല്ലാ ശിശുക്ഷേമ സമിതികളും, ദത്തെടുക്കല്‍ മേഖലയില്‍ കേന്ദ്രസര്‍ക്കാരിന്റെ അധീനതയില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റിയില്‍ (കേറ)രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അതാത് സംസ്ഥാനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നുണ്ട്.


Maneka Gandhi Orders States To Probe Missionaries of Charity Units Across The Country After Nun Allegedly Sold Baby, New Delhi, News, Crime, Criminal Case, Religion, Complaint, Children, National

ജുവനൈല്‍ ജസ്റ്റിസ് ആക്ട് നിലവില്‍ വന്നതിനെ തുടര്‍ന്ന് രാജ്യത്തെ എല്ലാ ശിശുക്ഷേമ സമിതികളും നിര്‍ബന്ധമായും കേറയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ 2300 ശിശുക്ഷേമ സമിതികള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ബാക്കിയുള്ള നാലായിരത്തോളം സമിതികള്‍ ഇനിയും രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാതെയാണ് പ്രവര്‍ത്തിച്ചുവരുന്നത്.

ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിഷന്റെ കണക്ക് പ്രകാരം രാജ്യത്തെമ്പാടുമുള്ള ശിശുക്ഷേമസമിതികളിലായി 2.30 ലക്ഷം കുട്ടികള്‍ അധിവസിക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Maneka Gandhi Orders States To Probe Missionaries of Charity Units Across The Country After Nun Allegedly Sold Baby, New Delhi, News, Crime, Criminal Case, Religion, Complaint, Children, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?