യുവജന യാത്ര: യൂത്ത് ലീഗ് ചട്ടഞ്ചാലിൽ യുവജന സംഗമം നടത്തി

ചട്ടഞ്ചാൽ (www.evisionnews.co): വർഗീയ മുകത ഭാരതം അക്രമരഹിത കേരളം എന്ന പ്രമേയവുമായി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നവംബർ 24 മുതൽ ഡിസംബർ 24 വരെ കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് നടത്തുന്ന യുവജന യാത്രയുടെ പ്രചാരണാർത്ഥം മുസ്ലിം യൂത്ത് ലീഗ് ചട്ടഞ്ചാൽ ശാഖ കമ്മിറ്റി യുവജന സംഗമം ഹജ്ജാജികൾക്ക് യാത്രയപ്പും സംഘടിപ്പിച്ചു. അബുബക്കർ കണ്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു.മുസ്ലിം യൂത്ത് ലീഗ്‌ ജില്ല ജനറൽ സെക്രട്ടറി ടി ഡി കബീർ തെക്കിൽ ഉദ്ഘാടനം ചെയ്തു. റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു.
ഹജ്ജിന് പോകുന്ന വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് കാസ്മി അബ്ദുല്ല, യൂത്ത് ലീഗ് മുൻ പ്രസിഡണ്ട് സുലൈമാൻ, എം എസ് എഫ് മുൻ പ്രസിഡണ്ട് ഖലീൽ തുരുത്തി, അഹ്മദ് എന്നിവർക്ക് യാത്രയപ്പ് നൽകി. മുസ്ലിം ലീഗ് ഉദുമ മണ്ടലം വൈസ് പ്രസിഡണ്ട് ഹുസൈനാർ തെക്കിൽ, മുഖ്യ പ്രഭാഷണം നടത്തി.മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് ടി ഡി ഹസ്സൻ ബസരി, ദുബൈ കെ എം സി സി ഉദുമ മണ്ടലം പ്രസിഡണ്ട് മുനീർ ബന്താട്,ഞ്ചായത്ത് പ്രസിഡണ്ട് ആഷിഫ് മാളി കെ, ശരിഫ് മടത്തിൽ, ബഷീർ കൈന്താർ, അബ്ദുല്ല ഒറ വങ്കര, മജീദ് ബെണ്ടിച്ചാൽ, മൊയ്തു തൈര, സിദ്ധീഖ് മങ്ങാടൻ,അർഷാദ് ബെണ്ടിച്ചാൽ, സാജിദ് സി എച്ച്, ടി ഡി ലത്തീഫ് ,ഹസൈനാർ, അബു മാഹി നാ ബാദ്, ശരീഫ് ടി എം, സാദിഖ്  ആലംപാടി, അഹ്മദ് മല്ലം എന്നിവർ പ്രസംഗിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?