ലാറ്റിനമേരിക്കന്‍ രാജാക്കന്മാരില്ലാതെ അവസാന നാല്; ഇനി ലോകകപ്പല്ല, ഇത് യൂറോ കപ്പ്
മോസ്‌കോ: (www.kvartha.com 08.07.2018) റഷ്യന്‍ ലോകകപ്പ് അവസാന നാലിലെത്തുമ്പോഴേക്കും ഓരോ ഫുട്‌ബോള്‍ പ്രേമിയുടെ ഉള്ളിലും ഫുട്‌ബോള്‍ അലിയിച്ചുചേര്‍ത്ത ലാറ്റിനമേരിക്കന്‍ ശക്തികള്‍ നാട്ടിലെത്തിക്കഴിഞ്ഞു. അവസാന നാലിലേക്ക് ചുരുങ്ങുമ്പോള്‍ യൂറോപ്യന്‍ രാജാക്കന്മാര്‍ അടക്കിഭരിക്കുന്ന യൂറോ കപ്പ് ആയി ലോകകപ്പ് മാറിക്കഴിഞ്ഞു. 32 ടീമുകള്‍ മാറ്റുരച്ച ലോകകപ്പില്‍ യൂറോപ്പില്‍ നിന്നുള്ള ഫ്രാന്‍സ്, ബെല്‍ജിയം, ക്രൊയേഷ്യ, ഇംഗ്ലണ്ട് ടീമുകളാണ് ഇനി അവശേഷിക്കുന്നത്.
ലോകകപ്പ് ഇത്തവണയും യൂറോപ്പ് വിട്ടുപോകില്ലെന്ന കാര്യത്തില്‍ ഇതോടെ തീരുമാനമായിക്കഴിഞ്ഞു. 2002 ല്‍ ബ്രസീല്‍ കിരീടം നേടിയ ശേഷം ലോകകപ്പ് ലാറ്റിനമേരിക്കയില്‍ എത്തിയിട്ടില്ല. 2006 ല്‍ ഇറ്റലി, 2010ല്‍ സ്‌പെയിന്‍, 2014ല്‍ ജര്‍മനി ടീമുകളാണ് കപ്പുയര്‍ത്തിയത്. മൂന്ന് ടീമുകളും യൂറോപ്പില്‍ നിന്നുള്ളവരാണ്. ഈ ലോകകപ്പില്‍ ഇനി അവശേഷിക്കുന്നവരും യൂറോപ്യന്‍ ശക്തികളാണ്.
അഞ്ച് തവണ കപ്പ് നേടി ഇത്തവണ യോഗ്യത മത്സരങ്ങളില്‍ 40 ലേറെ ഗോള്‍ നേടി കിരീട ഫേവറിറ്റുകളായി വിലയിരുത്തപ്പെട്ട ബ്രസീല്‍, ലോകകപ്പ് പ്രവേശനം തന്നെ നഷ്ടപ്പെട്ട അവസ്ഥയില്‍ അവസാന യോഗ്യത മത്സരത്തില്‍ മിന്നുന്ന ഹാട്രിക്കോടെ ടീമിനെ റഷ്യയിലേക്കെത്തിച്ച മെസ്സിയുടെ ചിറകിലേറി വന്ന അര്‍ജന്റീന, എഡിസണ്‍ കവാനി, ലൂയി സുവാരസ് തുടങ്ങിയ താരനിരയുമായി വന്ന ഉറുഗ്വേ, കൊളംബിയ, പെറു തുടങ്ങിയ ലാറ്റിനമേരിക്കന്‍ ടീമുകള്‍ക്ക് പാതിവഴിയില്‍ കാലിടറി.
ഫുട്‌ബോള്‍ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന അര്‍ജന്റീന ആദ്യ നോക്കൗട്ടില്‍ തന്നെ ഫ്രാന്‍സിന് മുന്നില്‍ അടിയറവ് പറഞ്ഞപ്പോള്‍ ബ്രസീല്‍, ഉറുഗ്വേ ടീമുകള്‍ ഒരുപടി കൂടി കടന്നു. എന്നാല്‍ എട്ട് പേരുടെ കളത്തില്‍ ബെല്‍ജിയത്തിനെതിരെ പൊരുതിയ ബ്രസീലിനെ ഭാഗ്യദേവത മാത്രം കടാക്ഷിച്ചില്ല. ഉറുഗ്വേ ആണെങ്കില്‍ ഫ്രഞ്ച് പടയോട്ടത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ തല താഴ്ത്തുകയും ചെയ്തതോടെ സൗത്ത് അമേരിക്കന്‍ കിരീട സ്വപ്‌നങ്ങള്‍ ക്വാര്‍ട്ടറില്‍ പൊലിഞ്ഞു.
യൂറോപ്പില്‍ നിന്ന് ഇത്തവണ ആതിഥേയരായ റഷ്യയടക്കം 14 ടീമുകളാണ് യോഗ്യത നേടിയത്. ഇതില്‍ നിലവിലെ ചാമ്പ്യന്മാരായ ജര്‍മനി, റൊണോള്‍ഡോയുടെ പോര്‍ച്ചുഗല്‍, വമ്പന്‍ താരനിരയുമായി എത്തിയ സ്‌പെയിന്‍, ഡെന്മാര്‍ക്ക് തുടങ്ങി 10 ടീമുകള്‍ പുറത്തായി. ഏഷ്യയില്‍ നിന്ന് യോഗ്യത നേടിയ അഞ്ച് ടീമുകളില്‍ ജപ്പാന്‍ പൊരുതിയെങ്കിലും പ്രീ ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിന് മുന്നില്‍ അടിപതറി. നോര്‍ത്ത് അമേരിക്കയില്‍ നിന്നും മെക്‌സിക്കോ ബ്രീസിലിനോട് തോറ്റ് പ്രീ ക്വാര്‍ട്ടറില്‍ പുറത്തായപ്പോള്‍ കോസ്റ്ററിക്ക, പനാമ ടീമുകള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായി. ആഫ്രിക്കയില്‍ നിന്നും റഷ്യയിലേക്കെത്തിയ ലിവര്‍പൂള്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സ്വലാഹിന്റെ ഈജിപ്ത്, മൊറോക്കൊ, നൈജീരിയ, സെനഗല്‍, ടുണീഷ്യ ടീമുകള്‍ നോക്കൗട്ടിന് കാത്തുനില്‍ക്കാതെ നേരത്തെ തന്നെ നാട്ടിലേക്കെത്തിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, News, World Cup, Fifa, Sports, Argentina, Brazil, Neymar, Leonal Messi, Mosco, Russia, Sports, Football, Europe, America, World cup for Europe again
< !- START disable copy paste -->ലോകകപ്പ് ഇത്തവണയും യൂറോപ്പ് വിട്ടുപോകില്ലെന്ന കാര്യത്തില്‍ ഇതോടെ തീരുമാനമായിക്കഴിഞ്ഞു. 2002 ല്‍ ബ്രസീല്‍ കിരീടം നേടിയ ശേഷം ലോകകപ്പ് ലാറ്റിനമേരിക്കയില്‍ എത്തിയിട്ടില്ല. 2006 ല്‍ ഇറ്റലി, 2010ല്‍ സ്‌പെയിന്‍, 2014ല്‍ ജര്‍മനി ടീമുകളാണ് കപ്പുയര്‍ത്തിയത്. മൂന്ന് ടീമുകളും യൂറോപ്പില്‍ നിന്നുള്ളവരാണ്. ഈ ലോകകപ്പില്‍ ഇനി അവശേഷിക്കുന്നവരും യൂറോപ്യന്‍ ശക്തികളാണ്.
അഞ്ച് തവണ കപ്പ് നേടി ഇത്തവണ യോഗ്യത മത്സരങ്ങളില്‍ 40 ലേറെ ഗോള്‍ നേടി കിരീട ഫേവറിറ്റുകളായി വിലയിരുത്തപ്പെട്ട ബ്രസീല്‍, ലോകകപ്പ് പ്രവേശനം തന്നെ നഷ്ടപ്പെട്ട അവസ്ഥയില്‍ അവസാന യോഗ്യത മത്സരത്തില്‍ മിന്നുന്ന ഹാട്രിക്കോടെ ടീമിനെ റഷ്യയിലേക്കെത്തിച്ച മെസ്സിയുടെ ചിറകിലേറി വന്ന അര്‍ജന്റീന, എഡിസണ്‍ കവാനി, ലൂയി സുവാരസ് തുടങ്ങിയ താരനിരയുമായി വന്ന ഉറുഗ്വേ, കൊളംബിയ, പെറു തുടങ്ങിയ ലാറ്റിനമേരിക്കന്‍ ടീമുകള്‍ക്ക് പാതിവഴിയില്‍ കാലിടറി.
ഫുട്‌ബോള്‍ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന അര്‍ജന്റീന ആദ്യ നോക്കൗട്ടില്‍ തന്നെ ഫ്രാന്‍സിന് മുന്നില്‍ അടിയറവ് പറഞ്ഞപ്പോള്‍ ബ്രസീല്‍, ഉറുഗ്വേ ടീമുകള്‍ ഒരുപടി കൂടി കടന്നു. എന്നാല്‍ എട്ട് പേരുടെ കളത്തില്‍ ബെല്‍ജിയത്തിനെതിരെ പൊരുതിയ ബ്രസീലിനെ ഭാഗ്യദേവത മാത്രം കടാക്ഷിച്ചില്ല. ഉറുഗ്വേ ആണെങ്കില്‍ ഫ്രഞ്ച് പടയോട്ടത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ തല താഴ്ത്തുകയും ചെയ്തതോടെ സൗത്ത് അമേരിക്കന്‍ കിരീട സ്വപ്‌നങ്ങള്‍ ക്വാര്‍ട്ടറില്‍ പൊലിഞ്ഞു.
യൂറോപ്പില്‍ നിന്ന് ഇത്തവണ ആതിഥേയരായ റഷ്യയടക്കം 14 ടീമുകളാണ് യോഗ്യത നേടിയത്. ഇതില്‍ നിലവിലെ ചാമ്പ്യന്മാരായ ജര്‍മനി, റൊണോള്‍ഡോയുടെ പോര്‍ച്ചുഗല്‍, വമ്പന്‍ താരനിരയുമായി എത്തിയ സ്‌പെയിന്‍, ഡെന്മാര്‍ക്ക് തുടങ്ങി 10 ടീമുകള്‍ പുറത്തായി. ഏഷ്യയില്‍ നിന്ന് യോഗ്യത നേടിയ അഞ്ച് ടീമുകളില്‍ ജപ്പാന്‍ പൊരുതിയെങ്കിലും പ്രീ ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിന് മുന്നില്‍ അടിപതറി. നോര്‍ത്ത് അമേരിക്കയില്‍ നിന്നും മെക്‌സിക്കോ ബ്രീസിലിനോട് തോറ്റ് പ്രീ ക്വാര്‍ട്ടറില്‍ പുറത്തായപ്പോള്‍ കോസ്റ്ററിക്ക, പനാമ ടീമുകള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായി. ആഫ്രിക്കയില്‍ നിന്നും റഷ്യയിലേക്കെത്തിയ ലിവര്‍പൂള്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സ്വലാഹിന്റെ ഈജിപ്ത്, മൊറോക്കൊ, നൈജീരിയ, സെനഗല്‍, ടുണീഷ്യ ടീമുകള്‍ നോക്കൗട്ടിന് കാത്തുനില്‍ക്കാതെ നേരത്തെ തന്നെ നാട്ടിലേക്കെത്തിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, News, World Cup, Fifa, Sports, Argentina, Brazil, Neymar, Leonal Messi, Mosco, Russia, Sports, Football, Europe, America, World cup for Europe again
Powered by Info News For You

Comments
Post a Comment