പത്തനംതിട്ട ജില്ലയുടെ മലയോര മേഖലയില്‍ ബൈ സൈക്കിള്‍ ചലഞ്ച്

സീതത്തോട്: (www.kvartha.com 24.07.2018) രാജീവ് യൂത്ത് ഫൗണ്ടേഷന്‍ കോന്നി നിയോജക മണ്ഡലം കമ്മറ്റിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരളത്തിലെമ്പാടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആഹ്വാനം ചെയ്തു നടപ്പാക്കി വരുന്ന ബൈ സൈക്കിള്‍ ചലഞ്ച് ജില്ലയുടെ മലയോര ഉള്‍പ്രദേശമായ ആങ്ങമുഴിയില്‍ കിലോമീറ്ററുകളോളം യാത്ര ചെയ്തു സ്‌കൂളുകളില്‍ എത്തുന്ന ഗവി , സീതത്തോട്, 86 പ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍ നല്‍കി കോന്നി എംഎല്‍എ അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്തു.

 By cycle challenge in Pathanamthitta, Ramesh Chennithala, Inauguration, Politics, Students, Education, school, News, Kerala

നിയോജക മണ്ഡലം ചെയര്‍മാന്‍ ഷെമീര്‍ തടത്തില്‍ അധ്യക്ഷത വഹിച്ചു . ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി വി വര്‍ഗീസ് രാജീവ് യൂത്ത് ഫൗണ്ടേഷന്‍ ജില്ലാ ചെയര്‍മാന്‍ നഹാസ് പത്തനംതിട്ട, വൈസ് ചെയര്‍മാന്‍ മനോഷ് ഇലന്തൂര്‍, ജില്ലാ കോഡിനേറ്റര്‍മാരായ അരുണ്‍ തട്ടയില്‍ , ഷിജോ കെ ഡെന്നി, കെ എസ് യു ജില്ലാ സെക്രട്ടറി അലന്‍, ജിയോ മൈക്കിള്‍, സുബൈദാ, രാജു കലപ്പ മണ്ണില്‍, ബഷീര്‍, ജോസ്പുരയിടത്തില്‍ ,രാധാമണി, മുഹമ്മദ് യാസിര്‍, ജിബിന്‍, ശബരി, സുരാജ്, സതീഷ് കാവേരി എന്നിവര്‍ സംസാരിച്ചു.


Keywords: By cycle challenge in Pathanamthitta, Ramesh Chennithala, Inauguration, Politics, Students, Education, school, News, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?