തോമസ് ചാണ്ടി വീണ്ടും നിയമ കുരുക്കിലേക്ക്: ലേക്ക് പാലസില്‍ പത്ത് അനധികൃത കെട്ടിടങ്ങളെന്ന് നഗരസഭയുടെ കണ്ടെത്തല്‍
ആലപ്പുഴ (www.evisionnews.co): മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിലെ പത്ത് കെട്ടിടങ്ങള്‍ അനധികൃതമായി നിര്‍മിച്ചതാണെന്ന് ആലപ്പുഴ നഗരസഭയുടെ കണ്ടെത്തല്‍. അനധികൃത നിര്‍മാണങ്ങള്‍ രണ്ടാഴ്ച്ചക്കകം പൊളിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ റിസോര്‍ട്ട് ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. നഗരസഭക്ക് നഷ്ടമായ നികുതിയുടെ മൂന്നിരട്ടി അടയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
നഗരസഭാ സെക്രട്ടറി, എഞ്ചിനീയര്‍, റവന്യൂ ഓഫിസര്‍ എന്നിവര്‍ നടത്തിയ പരിശോധനയിലാണു നിയമലംഘനം കണ്ടെത്തിയത്. ലേക്ക് പാലസ് റിസോര്‍ട്ടിലെ ചില കെട്ടിടങ്ങളുടെ വിസ്തൃതി കുറച്ചു കാണിച്ചു നികുതി വെട്ടിച്ചതായും നഗരസഭ കണ്ടെത്തി. റിസോര്‍ട്ടിലെ ചില കെട്ടിടങ്ങളുടെ വിസ്തൃതി അനധികൃതമായി കൂട്ടിയിട്ടുമുണ്ട്. റിസോര്‍ട്ട് സംബന്ധിച്ച ചില ഫയലുകള്‍ നഗരസഭാ ഓഫിസില്‍നിന്നു കാണാതായെന്ന് ആരോപണമുയര്‍ന്നിരുന്നു. 15ദിവസത്തിനകം കെട്ടിടങ്ങള്‍ പൊളിക്കുന്നില്ലെങ്കില്‍ മറ്റെന്താണ് തീരുമാനമെന്നും അറിയിക്കണമെന്നും നഗരസഭ അയച്ച് നോട്ടീസില്‍ പറയുന്നു. വിശദമായ റിപ്പോര്‍ട്ട് രണ്ടുദിവസത്തിനുള്ളില്‍ തയാറാക്കും.
Powered by Info News For You

Comments
Post a Comment