സ്വാമി അഗ്‌നിവേശിനെതിരായ ആക്രമണം പുറത്ത് കൊണ്ടു വരുന്നത് സംഘപരിവാറിന്റെ വികൃത മുഖം: രമേശ് ചെന്നിത്തല
തിരുവനന്തപുരം: (www.kvartha.com 18.07.2018) ആര്യസമാജ പണ്ഡിതനും സാമൂഹ്യ പ്രവര്‍ത്തകനുമായ സ്വാമി അഗ്‌നിവേശിനെ ജാര്‍ഖണ്ഡില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിക്കുകയും അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ വലിച്ചു കീറി മര്‍ദിക്കുകയും ചെയ്തത് സംഘപരിവാറിന്റെ വികൃതമായ ഫാസിസ്റ്റ് മുഖമാണ് പുറത്തു കൊണ്ടു വരുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
തങ്ങള്‍ക്കെതിരെ ശബ്ദിക്കുന്നത് ആരായാലും വച്ചു പൊറുപ്പിക്കില്ല എന്ന സംഘപരിവാരിന്റെ നിലപാടാണ് ഇവിടെയും കണ്ടത്. എതിര്‍ശബ്ദങ്ങളെ കായികമായി നിശബ്ദരാക്കാനുള്ള സംഘപരിവാര്‍ ശക്തികളുടെ ശ്രമം ഇന്ത്യന്‍ ജനത അംഗീകരിക്കില്ല. ആശയത്തെ ആശയം കൊണ്ടു നേരിടാന്‍ കഴിയാതെ വരുമ്പോള്‍ കായികമായി നേരിടാനാണ് ശ്രമം.
ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഭയപ്പെടുത്തുന്ന തോതില്‍ വര്‍ധിക്കുകയാണെന്ന് സുപ്രീംകോടതി പോലും ആശങ്ക രേഖപ്പെടുത്തിയ ദിവസം തന്നെയാണ് സ്വാമി അഗ്‌നിവേശ് തെരുവില്‍ ആക്രമിക്കപ്പെട്ടത്. പട്ടാപ്പകല്‍ സ്വാമി അഗ്‌നിവേശ് ആക്രമിക്കപ്പെടുമ്പോള്‍ തടയാന്‍ ഒരു പോലീസുകാരന്‍ പോലും ഉണ്ടായിരുന്നില്ലെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. രാജ്യത്തിന്റെ അസഹിഷ്ണുതയേയും ജനാധിപത്യ മതേതരത്വ മൂല്യങ്ങളേയും ചവിട്ടി മെതിക്കുന്നത് അനുവദിക്കാനാവില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Attack against Agnivesh a Fascist terror, Thiruvananthapuram, News, Politics, Religion, Attack, Police, Criticism, Ramesh Chennithala, Kerala.

Powered by Info News For You

Comments
Post a Comment