ഹ്രസ്വചിത്രങ്ങളും സീരിയലുകളും നിര്‍മിക്കാനുള്ള പദ്ധതിയുമായി റിലയന്‍സ്

ന്യൂഡെല്‍ഹി: (www.kvartha.com 26.07.2018) റിലയന്‍സ് ജിയോ ഉപയോക്താക്കള്‍ക്കായി സീരിയലുകളും ഹ്രസ്വചിത്രങ്ങളും നിര്‍മിക്കുന്നതിന് സ്വന്തമായി പ്രൊഡക്ഷന്‍ ഹൗസ് ആരംഭിക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍) പദ്ധതിയിടുന്നു. ഇന്ത്യന്‍ ടെലികോം വിപണിയില്‍ കൂടുതല്‍ വരിക്കാരെ നേടുന്നതിനായി മത്സരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ ഈ നീക്കം.

ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉള്ളടക്കങ്ങളുടെ വിപണി ഇപ്പോഴും വേണ്ടത്ര ഉപയോഗപ്പെടുത്തിയിട്ടില്ലാത്ത മേഖലയാണെന്നാണ് ആര്‍ഐഎല്‍ പറയുന്നത്. നിലവില്‍ 215 മില്യണ്‍ വയര്‍ലെസ് ഉപയോക്താക്കളാണ് ജിയോയ്ക്കുള്ളത്. ഈ വര്‍ഷം അവസാനത്തോടെ ജിയോ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ കൂടി ഔദ്യോഗികമായി അവതരിപ്പിക്കുന്നതോടെ വരിക്കാരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനയുണ്ടാകും.പദ്ധതി നടപ്പാക്കുന്നതിനായി ഒരുകൂട്ടം തിരക്കഥാകൃത്തുകളെയും കണ്ടന്റ് ഡെവലപ്പര്‍മാരെയും റിലയന്‍സ് നിയമിച്ചിട്ടുണ്ട്.

For Reliance Jio subscribers, RIL will produce short films, serials, New Delhi, News, Business, Technology, Reliance, Internet, Cinema, Entertainment, Kerala

ആറ് മാസത്തിനുള്ളില്‍ കുറച്ച് വെബ് സീരിയലുകള്‍ പുറത്തിറക്കാനാകുമെന്നാണ് ആര്‍ഐഎല്ലിന്റെ പ്രതീക്ഷ. ആര്‍ഐഎല്ലിന്റെ മീഡിയ, എന്റര്‍ടെന്‍മെന്റ് വിഭാഗം മേധാവി ജ്യോതി ദേശ്പാണ്ഡെയാണ് പദ്ധതിക്ക് നേതൃത്വം നല്‍കുക. ഇറോസ് ഗ്രൂപ്പിന്റെ മുന്‍ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസറും മാനേജിംഗ് ഡയറക്റ്ററുമായിരുന്നു അദ്ദേഹം.

ഉള്ളടക്ക വിഭാഗത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനായി അടുത്തിടെ ചില പ്ലാറ്റ്‌ഫോമുകളുമായി ആര്‍ഐഎല്‍ സഹകരിക്കുന്നുണ്ട്. തങ്ങളുടെ ഡിജിറ്റല്‍ മ്യൂസിക് സര്‍വീസ് ആയ ജിയോ മൂ്യസിക്കിനു വേണ്ടി മ്യൂസിക് ആപ്പായ സാവനുമായി കൈകോര്‍ക്കുന്നുവെന്ന് മാര്‍ച്ചില്‍ കമ്പനി പ്രഖ്യാപിച്ചിരുന്നു. ഫിലിം നിര്‍മാണ കമ്പനിയായ ഇറോസ് ഇന്റര്‍നാഷണലിന്റെ അഞ്ച് ശതമാനം ഓഹരികള്‍ ഏറ്റെടുക്കുമെന്നും കമ്പനി അറിയിച്ചിരുന്നു.

മീഡിയ ആര്‍ട്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ആയ വിസിലിംഗ് വൂഡ്‌സ് ഇന്റര്‍നാഷണലുമായും കമ്പനി സഹകരിച്ചിട്ടുണ്ട്.

Keywords: For Reliance Jio subscribers, RIL will produce short films, serials, New Delhi, News, Business, Technology, Reliance, Internet, Cinema, Entertainment, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?