ഭക്ഷണം പാകം ചെയ്യുന്നതിനിടെ ദേഹത്ത് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ബദിയടുക്ക: (www.kasargodvartha.com 09.07.2018) ഭക്ഷണം പാകം ചെയ്യുന്നതിനിടെ ദേഹത്തേക്ക് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മല്ലം മജക്കാര്‍ പട്ടിക ജാതി കോളനിയിലെ ഗുരുവാരയുടെ മകന്‍ വിശ്വനാഥ (36)യാണ് മരിച്ചത്. ഒരു മാസം മുമ്പാണ് സംഭവം. അപസ്മാര രോഗിയായിരുന്നു വിശ്വനാഥ. ഭക്ഷണം പാകം ചെയ്യുന്നതിനിടയില്‍ രോഗം പിടിപെട്ട് വീഴുകയും അടുപ്പില്‍ നിന്നും തീ ശരീരത്തിലേക്ക് പടരുകയുമായിരുന്നു.

പൊള്ളലേറ്റ വിശ്വനാഥ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. മാതാവ്: കമല. അവിവാഹിതനാണ്. സഹോദരങ്ങള്‍: നാരായണ, ബേബി, പുഷ്പ, സരസ്വതി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Badiyadukka, Kasaragod, Obituary, Man died after burning injury,
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?