നാഗ്പൂരില്‍ നൂറ്റാണ്ടിലെ റെക്കോര്‍ഡ് മഴ; നഗരം സ്തംഭിച്ചു

നാഗ്പൂര്‍: (www.kvartha.com 07.07.2018) നൂറ്റാണ്ടിലെ കനത്ത മഴയ്ക്ക് സാക്ഷിയായി നാഗ്പൂര്‍ നഗരം. പതിനൊന്ന് മണിക്കൂറില്‍ ഇവിടെ 273 മില്ലിമീറ്റര്‍ മഴയാണ് പെയ്‌തൊഴിഞ്ഞത്. ജൂലൈ ആറിന് പെയ്ത മഴയില്‍ നഗരം വെള്ളത്തിലായി. ഇത് കൂടാതെ രാവിലെ എട്ടര മുതല്‍ രണ്ടര വരെ 26.5 സെന്റീമീറ്റര്‍ മഴ പെയ്തതോടെ നഗരം സ്തംഭിച്ചു.

2013 ജൂണ്‍ 26നാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും കൂടുതല്‍ മഴ നാഗ്പൂരില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 24 മണിക്കൂറില്‍ 18.7 സെന്റീമീറ്റര്‍ മഴയാണ് അന്ന് പെയ്തത്. അതേസമയം നൂറ്റാണ്ടില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ച ദിവസം 1994 ജൂലൈ 12നായിരുന്നു. 24 മണിക്കൂറില്‍  304 സെന്റീമീറ്റര്‍ മഴയാണ് അന്ന് രേഖപ്പെടുത്തിയത്. ഇതിനേക്കാള്‍ കൂടുതല്‍ മഴയാണ് ജൂലൈ ആറിന് ലഭിച്ചത്.

National, Nagpur, Rain

നാഗ്പൂരിലെ ജലസംഭരണികളില്‍ 12 ശതമാനം വെള്ളമാണുണ്ടായിരുന്നത്. ഇത് 87 ശതമാനമായി ഉയര്‍ന്നുവെന്ന് നാഗ്പൂര്‍ ജില്ല അധികൃതര്‍ വ്യക്തമാക്കി.

നഗരത്തിലെ പ്രധാന റോഡുകളും സബ് വേകളും വെള്ളത്തിലായി. എസ് ഡി ആര്‍ എഫ് ജവാന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയിട്ടുണ്ട്.

750ഓളം പേരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റി. മഴക്കെടുതിയില്‍ ഒരാള്‍ മരിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The highest 24-hour rain record in Nagpur stood at 304 mm, which was registered on July 12, 1994. But on July 6, 2018, the rainfall which lasted for 11 hours, has recorded 27.3 cm.

Keywords: National, Nagpur, Rain



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?