മഹാരാജാസ് കോളജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു


എറണാകുളം (www.evisionnews.co): മഹാരാജാസ് കോളജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. കാമ്പസ് ഫ്രണ്ടുകാരായ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ബിലാല്‍ (കോട്ടയം), ഫറൂക്ക് (പത്തനംതിട്ട), റിയാസ് (ഫോര്‍ട്ട്‌കൊച്ചി) എന്നിവരാണ് പിടിയത്. കോളജ് മതിലിലെ ചുവരെഴുത്തിനെച്ചൊല്ലി ഉണ്ടായ തര്‍ക്കമാണ് അഭിമന്യൂ എന്ന യുവാവിന്റെ കൊലയില്‍ കലാശിച്ചത്. ഇന്ന് തുടങ്ങുന്ന അധ്യയന വര്‍ഷത്തില്‍ നവാഗതരെ വരവേല്‍ക്കാനായി തയ്യാറാക്കിയ ബോര്‍ഡുകള്‍ കാംപസ് ഫ്രണ്ടുകാര്‍ നശിപ്പിക്കാന്‍ ഒരുങ്ങിയെന്ന് എസ്എഫ്‌ഐയും ആരോപിക്കുന്നു. സ്ഥലത്ത് വച്ച് കുത്തേറ്റ അഭിമന്യൂ തൊട്ടടുത്ത ജനറല്‍ ആശുപത്രിയില്‍ എത്തുമ്പോഴേക്ക് മരിച്ചിരുന്നു

പാതിയൊഴിഞ്ഞ പെയിന്റ് പാത്രങ്ങളും ബ്രഷുകളും കോളജ് മതിലിനോട് ചേര്‍ന്ന് കാണാം. ഒപ്പം റോഡില്‍ പൊലിഞ്ഞ അഭിമന്യുവിന്റെ ചുടുചോരയും. പോലീസ് കസ്റ്റഡിയിലുള്ള മൂന്ന് കാമ്പസ് ഫ്രണ്ടുകാര്‍ കോളജിലെ വിദ്യാര്‍ത്ഥികളല്ല. മറ്റു 15ഓളം പേര്‍ കൂടി സംഘത്തില്‍ ഉണ്ടെന്നാണ് മൊഴി. ഇവര്‍ രക്ഷപ്പെടാതിരിക്കാന്‍ നഗരപരിധിയിലുടനീളം പോലീസ് രാത്രി വാഹന പരിശോധന നടത്തി. അഭിമന്യുവിനൊപ്പം കത്തിക്കുത്തില്‍ പരുക്കേറ്റ അര്‍ജുന്‍ എന്ന വിദ്യാര്‍ത്ഥിയും ചികിത്സയിലാണ്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?