പണം നല്‍കാന്‍ കോണ്‍ടാക്ട് ലെസ് രീതിയുമായി വിസാ പേ വേവ്
കൊച്ചി: (www.kvartha.com 19.07.2018) പണം നല്‍കാന്‍ കോണ്‍ടാക്ട് ലെസ് രീതിയുമായി വിസാ പേ വേവ്. ഒരു കാഷ് കൗണ്ടറില്‍ വാലെറ്റില്‍ നിന്നു പണം എടുക്കുന്നതും ചില്ലറ നോക്കുന്നതും ഭദ്രമായി വെക്കുന്നതും അടക്കം ഏകദേശം 30 സെക്കന്‍ഡ് കൊണ്ടാണ് ഇടപാടു പൂര്‍ത്തിയാക്കുന്നത്. ഇതേ സമയം കോണ്‍ടാക്ട് ലെസ് കാര്‍ഡ് വഴി ഇതു വെറും മൂന്നു സെക്കന്‍ഡു കൊണ്ടു പൂര്‍ത്തിയാക്കാം.
സാധാരണ പണമിടപാടുകളേക്കാള്‍ പത്തിലൊന്നു സമയം കൊണ്ട് വിസാ പേ വേവ് വഴിയുള്ള കോണ്‍ടാക്ട് ലെസ് പണമടക്കലുകള്‍ നടത്താനാവും. ബാങ്കുകള്‍ നല്‍കിയിട്ടുള്ള നിലവിലെ വിസാ ഡെബിറ്റ് കാര്‍ഡുകള്‍ കോണ്‍ടാക്ട് ലെസ് സാങ്കേതികവിദ്യയിലേക്ക് അപ്‌ഗ്രേഡു ചെയ്തു വിസാ പേ വേവ് കാര്‍ഡുകള്‍ സ്വന്തമാക്കാം. രണ്ടായിരം രൂപ വരെയുള്ള ഇടപാടുകള്‍ വിസാ പേ വേവ് കാര്‍ഡ് ഉടമകള്‍ക്ക് തങ്ങളുടെ പിന്‍ നല്‍കുകയോ ഒപ്പിടുകയോ ചെയ്യാതെ തങ്ങളുടെ കോണ്‍ടാക്ട് ലെസ് കാര്‍ഡുകള്‍ ഉപയോഗിച്ചു നടത്താം.
രണ്ടായിരം രൂപയ്ക്കു മുകളിലേക്കുള്ള ഇടപാടുകള്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കാനായി നിങ്ങളുടെ പിന്‍ ആവശ്യപ്പെടും. ചിപ് അധിഷ്ഠിത കാര്‍ഡുകള്‍ പോലെ തന്നെ വിവിധ തട്ടുകളിലുള്ള സുരക്ഷയാണ് കോണ്‍ടാക്ട് ലെസ് കാര്‍ഡുകള്‍ക്കും വിസാ ലഭ്യമാക്കിയിട്ടുള്ളത്. ഓരോ ഇടപാടുകള്‍ക്കും സവിശേഷമായ എന്‍ക്രിപ്ഷന്‍ ഉള്ളതിനാല്‍ ഒരു ഇടപാടും രണ്ടു തവണ പ്രോസസു ചെയ്യാനാവില്ല. കോണ്‍ടാക്ട്‌ലെസ് കാര്‍ഡു വഴി പണം നല്‍കുമ്പോള്‍ കച്ചവടക്കാരന്‍ വിസാ കാര്‍ഡ് റീഡര്‍ മിഷ്യനില്‍ തുക രേഖപ്പെടുത്തും. ഈ ഇടപാട് മെഷ്യന്‍ വായിക്കണമെങ്കില്‍ അതിനു സമീപത്തായി കാര്‍ഡ് വെക്കണം.
വിസയുടെ ആഗോള സുരക്ഷിത ശൃംഖല വഴിയാകും ഈ ഇടപാടു പ്രോസസ്സു ചെയ്യുക. അതോടെ വിസാ കാര്‍ഡ് നിങ്ങളുടെ കയ്യില്‍ നിന്നു മാറ്റാതെ തന്നെ ഇടപാടു നടത്താനും കഴിയും. സൂപ്പര്‍മാര്‍ക്കറ്റുകള്‍, കണ്‍വീനിയന്‍സ് സ്‌റ്റോറുകള്‍, പെട്രോള്‍ സ്‌റ്റേഷനുകള്‍, അതിവേഗ സേവന റസ്‌റ്റോറന്റുകള്‍ എന്നിവ പോലെ വേഗതയും സൗകര്യവും പരമ പ്രധാനമായ തിരക്കേറിയ ഇടങ്ങളില്‍ പണം നല്‍കുന്ന രീതി മാറ്റി കോണ്‍ടാക്ട് ലെസ് ഇടപാടുകള്‍ എത്തുന്ന രീതിയിലാണ് ഈ പണമിടപാടുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ വിസാ ഗ്രൂപ്പ് ഇന്ത്യ കണ്‍ട്രി മാനേജര്‍ ടി.ആര്‍. രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.
ഈ കാര്‍ഡ് ബാങ്കിന്റെ കെ.വൈ.സി.യുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ മറ്റു ഡിജിറ്റല്‍ സംവിധാനങ്ങളിലെ പോലെ അതു വീണ്ടും ചെയ്യേണ്ട ബുദ്ധിമുട്ടുകളും ഉണ്ടാകില്ല. നിലവില്‍ മാഗ്‌നറ്റിക് സ്ലിപ്പ് കാര്‍ഡുകള്‍ ചിപ് അധിഷ്ഠിത കാര്‍ഡുകളിലേക്കു മാറ്റാന്‍ റിസര്‍വ് ബാങ്ക് നല്‍കിയിരിക്കുന്ന അവസാന തീയതി 2018 ഡിസംബര്‍ 31 ആണ്.
ഈ സമയത്ത് ഉപഭോക്താക്കള്‍ക്ക് കോണ്‍ടാക്ട് ലെസ് കാര്‍ഡിനായി ആവശ്യപ്പെടാം. രാജ്യത്ത് ഇപ്പോള്‍ 23 ബാങ്കുകള്‍ ഇത് വിതരണം ചെയ്യുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Go Contactless with Visa payWave: Here's how it works, Kochi, News, Business, Technology, Bank, Banking, Investment, Kerala.

Powered by Info News For You

Comments
Post a Comment