റഷ്യയില്‍ ആരവങ്ങളവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി; ഇനി അത്തര്‍ മണക്കുന്ന ഖത്തറില്‍; ലോകകപ്പ് നടക്കുന്നത് പതിവില്‍ വിപരീതമായി നവംബര്‍ - ഡിസംബര്‍ മാസങ്ങളില്‍; സ്വവര്‍ഗരതി മുതല്‍ കാലാവസ്ഥ വ്യതിയാനം വരെ വിവാദമാകുന്നു
ദോഹ: (www.kvartha.com 10.07.2018) 21ാം ലോകകപ്പിന് റഷ്യയില്‍ തിരശ്ശീല വീഴാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഇനി ഫുട്‌ബോള്‍ ലോകം അത്തര്‍ മണക്കുന്ന ഖത്തറിലേക്ക്. 2022 ലെ ലോകകപ്പിനെ വരവേല്‍ക്കാന്‍ ഖത്തര്‍ ഒരുങ്ങിക്കഴിഞ്ഞു. അംബരചുംബികളായ സ്‌റ്റേഡിയങ്ങളുടെ നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഏറെ പ്രതീക്ഷയോടെയും ആവേശത്തോടെയുമാണ് ഖത്തര്‍ ലോകകപ്പിനെ കാത്തിരിക്കുന്നത്.
ഇത് രണ്ടാം തവണയാണ് ഏഷ്യയിലേക്ക് ലോകകപ്പ് വിരുന്നെത്തുന്നത്. അതും അറബ് ലോകത്ത് ആദ്യമായാണ് ഫിഫ ലോകകപ്പിന് പന്തുരുളാന്‍ പോകുന്നത്. 2002ല്‍ ജപ്പാനും ദക്ഷിണ കൊറിയയും സംയുക്തമായി ആതിഥ്യമരുളിയതാണ് ഇതിന് മുമ്പ് ഏഷ്യയില്‍ ലോകകപ്പ് നടന്നത്. അതിന് ശേഷം യൂറോപ്പില്‍ രണ്ട് തവണയും സൗത്ത് അമേരിക്ക, ആഫ്രിക്ക ഭൂഖണ്ഡങ്ങളില്‍ ഓരോ തവണയും ലോകകപ്പ് നടന്നു. ആദ്യമായാണ് ഖത്തര്‍ ലോകകപ്പ് കളിക്കുന്നത്.
ഖത്തര്‍ ലോകകപ്പ് നടത്താന്‍ ബിഡ് നേടിയപ്പോള്‍ തന്നെ വിവാദങ്ങളും തുടങ്ങിയിരുന്നു. സ്വവര്‍ഗ്ഗരതി, മദ്യപാനം, ടെററിസം തുടങ്ങിയവയെല്ലാം വിവാദങ്ങള്‍ക്ക് കൊഴുപ്പ് കൂട്ടി. ഖത്തറില്‍ സ്വവര്‍ഗ്ഗരതി നിരോധിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ആദ്യം വിവാദം ഉയര്‍ന്നത്. ഒപ്പം ടെററിസ സാന്നിധ്യവും ചോദ്യം ചെയ്യപ്പെട്ടു. നയതന്ത്രപരമായും സാമ്പത്തികമായും ഖത്തര്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുവെന്നാരോപിച്ചായിരുന്നു മറ്റു രാജ്യങ്ങള്‍ രംഗത്തെത്തിയത്. ഈയിടെ ഖത്തറിനെതിരെ അറബ് രാജ്യങ്ങള്‍ ഉപരോധമേര്‍പ്പെടുത്തിയതും ചര്‍ച്ചയായി. അതിനിടെ ഖത്തര്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും താരങ്ങളും ആരാധകരും സുരക്ഷിതമായിരിക്കില്ലെന്നും കാട്ടി സൗദി അറേബ്യ, യെമന്‍, മൗറിറ്റാനിയ, യു എ ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോക്ക് പരാതിയും നല്‍കിയിരുന്നു.
ഖത്തറില്‍ മദ്യപാനം അനുവദനീയമല്ല എന്നതും പ്രശ്‌നമായി. ശരീഅത് നിയമപ്രകാരം പൊതുസ്ഥലത്ത് മദ്യപിക്കുന്നത് ഖത്തറില്‍ കുറ്റകരമാണ്. എന്നാല്‍ ലോകകപ്പ് കാലത്ത് മദ്യപാനം അനുവദിക്കുമെന്ന് ഖത്തര്‍ ലോകകപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഹസ്സന്‍ അബ്ദുല്ല അല്‍ തവാദി പറഞ്ഞു. അതിനിടെ ഖത്തറിന് ലോകകപ്പ് വേദി അനുവദിക്കുന്നതില്‍ ഫിഫ അധികൃതര്‍ അഴിമതി നടത്തിയെന്നും ആരോപണമുയര്‍ന്നു. സ്റ്റേഡിയങ്ങളുടെ നിര്‍മാണ തൊഴിലാളികളുടെ ചികിത്സ നിഷേധിക്കുന്നുവെന്നാരോപിച്ച് മനുഷ്യാവകാശ സംഘടനകളും രംഗത്ത് വന്നിരുന്നു.
ഖത്തറിനെ അലട്ടുന്ന മറ്റൊരു പ്രധാന പ്രശ്‌നം കാലാവസ്ഥാ വ്യതിയാനമാണ്. സാധാരണ ഫിഫ ലോകകപ്പ് നടക്കുന്നത് ജൂണ്‍ - ജൂലൈ മാസങ്ങളിലാണ്. എന്നാല്‍ മെയ് മുതല്‍ സെപ്റ്റംബര്‍ വരെ കടുത്ത ചൂട് ആണ് ഖത്തറില്‍ അനുഭവപ്പെടുന്നത്. ഫെബ്രുവരിയില്‍ വിന്റര്‍ ഒളിമ്പിക്‌സും ഖത്തറില്‍ നടക്കും. ഏപ്രില്‍ ആണെങ്കില്‍ നോമ്പുകാലമാണ്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് നവംബര്‍ - ഡിസംബര്‍ മാസങ്ങളില്‍ ടൂര്‍ണമെന്റ് നടത്താനാണ് ഫിഫ തീരുമാനം.
എന്നാല്‍ ഇതിനെതിരെ പല രാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ആഭ്യന്തര ലീഗ് നടക്കുന്ന സമയമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതിയുയര്‍ന്നത്. നവംബറില്‍ ലോകകപ്പ് നടത്തുന്നത് ഓസ്‌ട്രേലിയന്‍ ലീഗായ എ - ലീഗിന്റെ ഷെഡ്യൂളിനെ ബാധിക്കുമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ചെയര്‍മാന്‍ ഫ്രാങ്ക് ലോവി രംഗത്തെത്തിയിരുന്നു. ക്രിസ്മസ് - ന്യൂ ഇയര്‍ സീസണില്‍ പ്രീമിയര്‍ ലീഗ് ജനപ്രിയമാകുന്ന സമയമാണെന്നും ലോകകപ്പ് ഇതിനെ ബാധിക്കുമെന്നും ചീഫ് എക്‌സിക്യൂട്ടീവ് റിച്ചാര്‍ഡ് സ്‌കഡമോറും പറയുന്നു. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ നവംബറില്‍ തന്നെ ലോകകപ്പ് നടത്താന്‍ ഫിഫ തീരുമാനിക്കുകയായിരുന്നു. 2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് ലോകകപ്പ് നടക്കുക.
Keywords: World, News, World Cup, Qatar, Football, Sports, Gulf, Arabic, Players, Controversies on FIFA World Cup 2022 at Qatar
< !- START disable copy paste -->ഇത് രണ്ടാം തവണയാണ് ഏഷ്യയിലേക്ക് ലോകകപ്പ് വിരുന്നെത്തുന്നത്. അതും അറബ് ലോകത്ത് ആദ്യമായാണ് ഫിഫ ലോകകപ്പിന് പന്തുരുളാന്‍ പോകുന്നത്. 2002ല്‍ ജപ്പാനും ദക്ഷിണ കൊറിയയും സംയുക്തമായി ആതിഥ്യമരുളിയതാണ് ഇതിന് മുമ്പ് ഏഷ്യയില്‍ ലോകകപ്പ് നടന്നത്. അതിന് ശേഷം യൂറോപ്പില്‍ രണ്ട് തവണയും സൗത്ത് അമേരിക്ക, ആഫ്രിക്ക ഭൂഖണ്ഡങ്ങളില്‍ ഓരോ തവണയും ലോകകപ്പ് നടന്നു. ആദ്യമായാണ് ഖത്തര്‍ ലോകകപ്പ് കളിക്കുന്നത്.
ഖത്തര്‍ ലോകകപ്പ് നടത്താന്‍ ബിഡ് നേടിയപ്പോള്‍ തന്നെ വിവാദങ്ങളും തുടങ്ങിയിരുന്നു. സ്വവര്‍ഗ്ഗരതി, മദ്യപാനം, ടെററിസം തുടങ്ങിയവയെല്ലാം വിവാദങ്ങള്‍ക്ക് കൊഴുപ്പ് കൂട്ടി. ഖത്തറില്‍ സ്വവര്‍ഗ്ഗരതി നിരോധിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ആദ്യം വിവാദം ഉയര്‍ന്നത്. ഒപ്പം ടെററിസ സാന്നിധ്യവും ചോദ്യം ചെയ്യപ്പെട്ടു. നയതന്ത്രപരമായും സാമ്പത്തികമായും ഖത്തര്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുവെന്നാരോപിച്ചായിരുന്നു മറ്റു രാജ്യങ്ങള്‍ രംഗത്തെത്തിയത്. ഈയിടെ ഖത്തറിനെതിരെ അറബ് രാജ്യങ്ങള്‍ ഉപരോധമേര്‍പ്പെടുത്തിയതും ചര്‍ച്ചയായി. അതിനിടെ ഖത്തര്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും താരങ്ങളും ആരാധകരും സുരക്ഷിതമായിരിക്കില്ലെന്നും കാട്ടി സൗദി അറേബ്യ, യെമന്‍, മൗറിറ്റാനിയ, യു എ ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോക്ക് പരാതിയും നല്‍കിയിരുന്നു.
ഖത്തറില്‍ മദ്യപാനം അനുവദനീയമല്ല എന്നതും പ്രശ്‌നമായി. ശരീഅത് നിയമപ്രകാരം പൊതുസ്ഥലത്ത് മദ്യപിക്കുന്നത് ഖത്തറില്‍ കുറ്റകരമാണ്. എന്നാല്‍ ലോകകപ്പ് കാലത്ത് മദ്യപാനം അനുവദിക്കുമെന്ന് ഖത്തര്‍ ലോകകപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഹസ്സന്‍ അബ്ദുല്ല അല്‍ തവാദി പറഞ്ഞു. അതിനിടെ ഖത്തറിന് ലോകകപ്പ് വേദി അനുവദിക്കുന്നതില്‍ ഫിഫ അധികൃതര്‍ അഴിമതി നടത്തിയെന്നും ആരോപണമുയര്‍ന്നു. സ്റ്റേഡിയങ്ങളുടെ നിര്‍മാണ തൊഴിലാളികളുടെ ചികിത്സ നിഷേധിക്കുന്നുവെന്നാരോപിച്ച് മനുഷ്യാവകാശ സംഘടനകളും രംഗത്ത് വന്നിരുന്നു.
ഖത്തറിനെ അലട്ടുന്ന മറ്റൊരു പ്രധാന പ്രശ്‌നം കാലാവസ്ഥാ വ്യതിയാനമാണ്. സാധാരണ ഫിഫ ലോകകപ്പ് നടക്കുന്നത് ജൂണ്‍ - ജൂലൈ മാസങ്ങളിലാണ്. എന്നാല്‍ മെയ് മുതല്‍ സെപ്റ്റംബര്‍ വരെ കടുത്ത ചൂട് ആണ് ഖത്തറില്‍ അനുഭവപ്പെടുന്നത്. ഫെബ്രുവരിയില്‍ വിന്റര്‍ ഒളിമ്പിക്‌സും ഖത്തറില്‍ നടക്കും. ഏപ്രില്‍ ആണെങ്കില്‍ നോമ്പുകാലമാണ്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് നവംബര്‍ - ഡിസംബര്‍ മാസങ്ങളില്‍ ടൂര്‍ണമെന്റ് നടത്താനാണ് ഫിഫ തീരുമാനം.
എന്നാല്‍ ഇതിനെതിരെ പല രാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ആഭ്യന്തര ലീഗ് നടക്കുന്ന സമയമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതിയുയര്‍ന്നത്. നവംബറില്‍ ലോകകപ്പ് നടത്തുന്നത് ഓസ്‌ട്രേലിയന്‍ ലീഗായ എ - ലീഗിന്റെ ഷെഡ്യൂളിനെ ബാധിക്കുമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ചെയര്‍മാന്‍ ഫ്രാങ്ക് ലോവി രംഗത്തെത്തിയിരുന്നു. ക്രിസ്മസ് - ന്യൂ ഇയര്‍ സീസണില്‍ പ്രീമിയര്‍ ലീഗ് ജനപ്രിയമാകുന്ന സമയമാണെന്നും ലോകകപ്പ് ഇതിനെ ബാധിക്കുമെന്നും ചീഫ് എക്‌സിക്യൂട്ടീവ് റിച്ചാര്‍ഡ് സ്‌കഡമോറും പറയുന്നു. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ നവംബറില്‍ തന്നെ ലോകകപ്പ് നടത്താന്‍ ഫിഫ തീരുമാനിക്കുകയായിരുന്നു. 2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് ലോകകപ്പ് നടക്കുക.
Keywords: World, News, World Cup, Qatar, Football, Sports, Gulf, Arabic, Players, Controversies on FIFA World Cup 2022 at Qatar
Powered by Info News For You

Comments
Post a Comment