നിഷാ സാരംഗ് അകത്തേക്കോ പുറത്തേക്കോ; തര്‍ക്കം തീര്‍ന്നില്ല, സംവിധായകരുടെ സംഘടനയും രംഗത്ത്

തിരുവനന്തപുരം: (www.kvartha.com 09.07.2018) സീരിയല്‍ നടി നിഷാ സാരംഗിനെ ഫ്‌ളവേഴ്‌സ് ചാനലിലെ ഉപ്പും മുളകും സീരിയലില്‍ നിന്നു മാറ്റില്ലെന്ന് ചാനല്‍ വ്യക്തമാക്കിയെങ്കിലും ആശയക്കുഴപ്പം ബാക്കി. സീരിയലിന്റെ സംവിധായകന്‍ ഉണ്ണികൃഷ്ണനെ മാറ്റാതെ താന്‍ തിരിച്ചില്ലെന്നാണ് നടിയുടെ നിലപാട്. സംവിധായകനെ മാറ്റുമെന്ന് ഞായറാഴ്ച രാത്രിയോടെ പ്രചരിക്കുകയും ചെയ്തു. എന്നാല്‍ ആ കാര്യം ചാനലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഇതുസംബന്ധിച്ചു നല്‍കിയ അറിയിപ്പില്‍ ഇല്ല.

എന്നാല്‍ നിഷാ സാരംഗ് ഉപ്പും മുളകും സീരിയലിലെ നീലു എന്ന കഥാപാത്രമായി തുടരും എന്നും അറിയിപ്പില്‍ പറയുന്നു. 'കൂട്ടുകാരേ നമ്മള്‍ വിജയിച്ചു. നിഷ തുടരും, സംവിധായകനെ മാറ്റും' എന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട നടി പാര്‍വതി ( മാലാ പാര്‍വതി) രാത്രിതന്നെ മറ്റൊരു പോസ്റ്റും ഇട്ടു. സംവിധായകനെ മാറ്റുന്നതായി രേഖാമൂലം അറിയിപ്പ് ലഭിച്ചാല്‍ മാത്രമേ ആ സീരിയലില്‍ തുടര്‍ന്ന് അഭിനയിക്കുകയുള്ളൂ എന്ന് നിഷ അറിയിച്ചുവെന്നായിരുന്നു ആ പോസ്റ്റ്. പ്രശ്‌നപരിഹാരമായിട്ടില്ല എന്ന സൂചനയാണ് അതിലൂടെ ഉണ്ടായത്.

Nisha Saarang issue not settled, Thiruvananthapuram, News, Cinema, Entertainment, Controversy, Actress, Press meet, Director, Channel, Criticism, Trending, Kerala.

അതേസമയം, സംവിധായകനെ മാറ്റി നിഷയെ സീരിയലില്‍ നിലനിര്‍ത്തുന്നതിനെ സീരിയല്‍ സംവിധായകര്‍ ഉള്‍പ്പെടെയുള്ളവരുടെ സംഘടനയായ മലയാളം ടെലിവിഷന്‍ ഫ്രെറ്റേണിറ്റി എതിര്‍ത്തുവെന്നാണ് വിവരം. സംവിധായകനെ 'അപമാനിക്കാന്‍' അനുവദിക്കില്ല എന്നാണ് അവരുടെ നിലപാട്. ഇത് തള്ളിക്കളഞ്ഞാല്‍ സംവിധായകര്‍ പണിമുടക്കും എന്ന സ്ഥിതിവന്നു. അങ്ങനെയായാല്‍ മറ്റു പല സീരിയലുകളും മുടങ്ങുമെന്നതുകൊണ്ട് അഭിനേതാക്കളില്‍ത്തന്നെ ഒരു വിഭാഗം സംവിധായകനെ മാറ്റുന്നതിനെ എതിര്‍ത്തതായും വിവരമുണ്ട്.

സംസ്ഥാന വനിതാ കമ്മിഷനും ഡബ്ല്യുസിസിയും നിഷയ്ക്കു വേണ്ടി ഇടപെട്ടതോടെ പ്രശ്‌നം സംവിധായകരും അഭിമാനപ്രശ്‌നമായി എടുത്തിരിക്കുകയാണ്. സംവിധായകന്‍ മോശമായി പെരുമാറിയെന്നും എതിര്‍ത്ത തന്നെ സീരിയലില്‍ നിന്നു മാറ്റാന്‍ നീക്കമുണ്ടെന്നും അതിന്റെ ഭാഗമായി ഇപ്പോഴത്തെ എപ്പിസോഡുകളില്‍ നിന്ന് അകറ്റി നിര്‍ത്തിയിരിക്കുകയാണെന്നും നിഷാ സാരംഗി വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതോടെയാണ് വിവാദമുണ്ടായത്.

Keywords: Nisha Saarang issue not settled, Thiruvananthapuram, News, Cinema, Entertainment, Controversy, Actress, Press meet, Director, Channel, Criticism, Trending, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?