നിപ്പയെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള പഴം, പച്ചക്കറികള്‍ക്ക് ഏര്‍പെടുത്തിയ വിലക്ക് ഖത്തര്‍ പിന്‍വലിച്ചു

ദോഹ: (www.kvartha.com 28.07.2018) കേരളത്തില്‍ നിപ്പ വൈറസ് ബാധയുണ്ടായതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള പഴം, പച്ചക്കറികള്‍ക്ക് ഏര്‍പെടുത്തിയ വിലക്ക് ഖത്തര്‍ പിന്‍വലിച്ചു. മെയ് മാസത്തിലാണ് കേരളത്തിലെ കോഴിക്കോട് ഉള്‍പെടെയുള്ള ജില്ലകളില്‍ നിപ്പ വൈറസ് ബാധയുണ്ടായതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുമുള്ള പഴങ്ങളും പച്ചക്കറികളും ഇറക്കുമതി ചെയ്യുന്നതിന് ഖത്തര്‍ വിലക്കേര്‍പെടുത്തിയത്.

നിപ്പ വൈറസ് രോഗ ബാധ ഇന്ത്യയില്‍ നിയന്ത്രണ വിധേയമായതിന്റെ അടിസ്ഥാനത്തിലാണ് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ആരോഗ്യ, ഭക്ഷ്യ നിയന്ത്രണ വിഭാഗം ഈ നിരോധനം നീക്കിയതായി അറിയിച്ചത്. ഫ്രഷ്, ചില്‍ഡ്, ഫ്രോസണ്‍ എന്നീ മൂന്നു വിഭാഗങ്ങളിലുള്ള പഴം, പച്ചക്കറികളുടെ ഇറക്കുമതിക്കും അനുമതി നല്‍കിയിട്ടുണ്ട്. 45 ദിവസമാണ് നിരോധനം നീണ്ടുനിന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gulf, News, Qatar, Vegetable, Nipah; Qatar cancels Forbidden of Importing Kerala Fruits
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?