കുപ്പിവെള്ള വ്യവസായത്തെ തകര്‍ക്കാന്‍ ഗൂഢനീക്കം; പ്രതിഷേധവുമായി വ്യവസായികള്‍

കൊച്ചി : (www.kvartha.com 05.07.2018) കുപ്പിവെള്ള വ്യവസായത്തെ തകര്‍ക്കാനുള്ള ഗൂഢനീക്കത്തെ അതിശക്തമായി ചെറുക്കുമെന്ന് കേരള പാക്കേജ്ഡ് ഡ്രിങ്കിങ്ങ് വാട്ടര്‍ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ (കെ.പി.ഡി.എ).

ഫുഡ് സേഫ്റ്റി കമ്മിഷണറുടെ പേരിലാണ് വ്യാജ വാര്‍ത്തകള്‍ നവ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. ഗ്രീന്‍വാലി, ഗോള്‍ഡന്‍ വാലി, ബ്ലൂ ഐറിസ്, ബേസിക്, അക്വാ ശ്രെയ്, ബ്രിസോള്‍, മൗണ്ട് മിസ്റ്റ്, ഡിപ്ലോമാറ്റ് തുടങ്ങിയവയ്‌ക്കെതിരെയാണ് ആരോപണങ്ങള്‍. എന്നാല്‍ ഫുഡ് സേഫ്റ്റി അധികൃതരുടെ പരിശോധനകളില്‍ ഈ ബ്രാന്‍ഡുകളില്‍ മായം കണ്ടെത്തുകയോ, കോളിഫോം ബാക്ടീരിയ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല.

 Kerala Packaged Drinking Water Manufacturers Association claims that false campaigns have tarnished their image, Kochi, Business, News, Allegation, Press meet, Drinking Water, Kerala

രാജ്യത്തൊട്ടാകെ ഐ.എസ്.ഐ മാര്‍ക്കാണ് കുപ്പിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നത്. കുപ്പിവെള്ള ഫാക്ടറികള്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സും (ബി.ഐ.എസ്) ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയും (എഫ്.എസ്.എസ്.എ.ഐ) നിഷ്‌കര്‍ഷിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് കുടിവെള്ളം കുപ്പികളില്‍ നിറച്ച് വിപണനം നടത്തുന്നതെന്നും, വിവിധ നിര്‍മ്മാണ ഘട്ടങ്ങളായ ക്ലോറിനേഷന്‍, സാന്റ് ഫില്‍റ്ററൈസേഷന്‍, പ്യൂരിഫിക്കേഷന്‍, ആക്ടിവേറ്റഡ് കാര്‍ബണ്‍ ഫില്‍റ്ററൈസേഷന്‍, ഡി ക്ലോറിനേഷന്‍, റിവേഴ്‌സ് ഓസ്‌മോസിസ്, മൈക്രോ ഫില്‍റ്റര്‍, അള്‍ട്രാവയലറ്റ് റേസ്, ഓസോണൈസേഷന്‍ തുടങ്ങി വിവിധ പ്രിക്രിയകള്‍ പൂര്‍ത്തിയാക്കിയാണ് ഓരോ കുപ്പിവെള്ളവും വിപണിയില്‍ എത്തുന്നതെന്ന് അധികൃതര്‍ ഉറപ്പാക്കാറുണ്ടെന്നും ബി.ഐ.എസ് മുന്‍ ഡയറക്ടര്‍ ആര്‍.സി. മാത്യു പറഞ്ഞു.

ചില ബ്രാന്‍ഡുകളെ കരുതിക്കൂട്ടി അക്രമിക്കുന്നത് സ്ഥാപിത താല്‍പര്യം മാത്രം മുന്‍ നിറുത്തിയാണെന്ന് കെ.പി.ഡി.എ പ്രസിഡന്റ് രാജീവ് മേനോന്‍ ആരോപിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ട്രഷറര്‍ തമീസ് മുഹമ്മദ്, വൈസ് പ്രസിഡന്റ് വി.പി. മനോജ് കുമാര്‍, വിവിധ കമ്പനികളുടെ പ്രതിനിധികളും പങ്കെടുത്തു.

Keywords: Kerala Packaged Drinking Water Manufacturers Association claims that false campaigns have tarnished their image, Kochi, Business, News, Allegation, Press meet, Drinking Water, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?