നിങ്ങള്‍ ഒന്നിച്ചാലും താമര വിരിയുക തന്നെ ചെയ്യുമെന്ന് മോദി

ഷാജഹാന്‍പൂര്‍: (www.kvartha.com 21.07.2018) നിങ്ങള്‍ ഒന്നിച്ചാലും താമര വിരിയുക തന്നെ ചെയ്യുമെന്ന് പ്രതിപക്ഷത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ച അവതരിപ്പിച്ച അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ തന്നെ ആശ്ലേഷിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചാണ് പ്രധാനമന്ത്രി രംഗത്തെത്തിയത്. അവിശ്വാസ പ്രമേയം എന്തിനാണെന്ന് താന്‍ പ്രതിപക്ഷത്തോട് ചോദിച്ചെന്നും മറുപടി ഇല്ലാതായ രാഹുല്‍ അപ്പോള്‍ തന്നെ 'അനാവശ്യമായി' ആശ്ലേഷിക്കുകയായിരുന്നെന്നുമാണ് മോദിയുടെ വാദം. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ല, മറിച്ച് നിരവധി പാര്‍ട്ടികളാണ് ബിജെപിക്കെതിരെ ഒന്നിക്കുന്നത്. എന്നാല്‍, എത്ര പാര്‍ട്ടികള്‍ ഒന്നിച്ചാലും 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ചിഹ്നമായ താമര വിരിയുക തന്നെ ചെയ്യും. രാഷ്ട്രീയ പാര്‍ട്ടികള്‍ ബിജെപിക്കെതിരെ ഒരുമിച്ച് അണിനിരക്കുന്നത് തങ്ങള്‍ അവസരമായാണ് കാണുന്നത്, മോദി കൂട്ടിച്ചേര്‍ത്തു.


പാവപ്പെട്ടവരേയും യുവാക്കളേയും കര്‍ഷകരേയും അവഗണിക്കുന്ന കോണ്‍ഗ്രസും പ്രതിപക്ഷവും പ്രധാനമന്ത്രിയുടെ കസേരയ്ക്കായി ഓടിനടക്കുകയാണ്. ഒരു പാര്‍ട്ടി മറ്റൊരു പാര്‍ട്ടിയുമായി ചേരുമ്പോള്‍ അതൊരു ചെളിക്കുഴിയാകും. താമര വിരിയാന്‍ ഏറ്റവും അനുയോജ്യമായതും ഈ ചെളിക്കുഴി തന്നെയാണെന്നും മോദി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: India, National, News, Narendra Modi, Rahul Gandhi, Politics, "Parties Unite, Create Muck. That's Where Lotus Blooms": PM Modi In UP 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?