ഉച്ചഭക്ഷണമെത്തിക്കാന്‍ താമസിച്ചതിന്റെ പേരില്‍ കാന്റീന്‍ ജീവനക്കാരനെ മര്‍ദിച്ച കേസില്‍ പി സി ജോര്‍ജ് എം എല്‍ എയ്‌ക്കെതിരെ കുറ്റപത്രം സമര്‍പിച്ചു
തിരുവനന്തപുരം: (www.kvartha.com 18.07.2018) ഉച്ചഭക്ഷണമെത്തിക്കാന്‍ താമസിച്ചതിന്റെ പേരില്‍ എം.എല്‍.എ ഹോസ്റ്റലിലെ കാന്റീന്‍ ജീവനക്കാരനെ മര്‍ദിച്ച കേസില്‍ പി.സി. ജോര്‍ജ് എം.എല്‍.എയ്‌ക്കെതിരെ മ്യൂസിയം പോലീസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി (മൂന്ന്) യില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റപത്രം കോടതി സ്വീകരിച്ചു. 2017 ഫെബ്രുവരി 27ന് ഉച്ചയ്ക്ക് ഒന്നരമണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കഫേ കുടുംബശ്രീയിലെ ജീവനക്കാരനായ വട്ടിയൂര്‍ക്കാവ് തോപ്പുമുക്ക് നേതാജി റോഡില്‍ മനുഭവനില്‍ മനുവിനാണ് (22) മര്‍ദനമേറ്റത്. മനുവിനെ ജോര്‍ജ് മര്‍ദിക്കുകയും ചീത്ത വിളിക്കുകയും ചെയ്തതായി കുറ്റപത്രത്തില്‍ പറയുന്നു. എം.എല്‍.എയുടെ മാന്യതയ്ക്ക് നിരക്കാത്ത രീതിയില്‍ ജോര്‍ജ് പ്രവര്‍ത്തിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.
നിയമസഭയില്‍ നിന്ന് എം.എല്‍.എ ഹോസ്റ്റലിലെ നെയ്യാര്‍ ബ്‌ളോക്കിലുള്ള ഫ്‌ളാറ്റിലെത്തിയ ജോര്‍ജ് കഫേ കുടുംബശ്രീയിലേക്ക് ഫോണില്‍ ഉച്ചഭക്ഷണത്തിന് ഓര്‍ഡര്‍ നല്‍കി. കുറേ കഴിഞ്ഞ് ഊണുമായി മനു എത്തിയപ്പോള്‍ എം.എല്‍.എ ദേഷ്യപ്പെടുകയും അടിക്കുകയുമായിരുന്നു. ഇയാള്‍ക്ക് ചുണ്ടിലും കണ്ണിലും പരിക്കേറ്റിരുന്നു.
ഭക്ഷണവുമായി താന്‍ ചെല്ലുമ്പോള്‍ എം.എല്‍.എ ഫോണില്‍ ആരെയോ അസഭ്യം പറയുകയായിരുന്നു. തുടര്‍ന്ന് തന്നേയും ചീത്തവിളിച്ചു. തിരക്കായതു കൊണ്ടാണ് ആഹാരം കൊണ്ടുവരാന്‍ താമസിച്ചതെന്ന് പറഞ്ഞപ്പോള്‍ എം.എല്‍.എ എഴുന്നേറ്റു വന്ന് അടിച്ചെന്നാണ് ജീവനക്കാരന്റെ പരാതി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Chargesheet against pc george mla canteen staff attack case, Thiruvananthapuram, News, Politics, Trending, Case, Police, Beat, Food, Kerala.

Powered by Info News For You

Comments
Post a Comment