തനിക്കും മകനും ജീവിക്കാന്‍ പണം വേണം; നിയമ പോരാട്ടം നടത്തുകയും വേണം, മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ല; ബോളിവുഡിലേക്ക് ചുവടുവെച്ച് മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍

ന്യൂഡല്‍ഹി: (www.kvartha.com 11.07.2018) ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ കോഴ ആരോപണങ്ങളും വധശ്രമവും പരസ്ത്രീബന്ധവും ആരോപിച്ചു രംഗത്തു വന്ന ഭാര്യ ഹസിന്‍ ജഹാന്‍ ബോളിവുഡിലേക്ക് ചുവടുവെക്കുന്നു. ഇതുസംബന്ധിച്ച വാര്‍ത്ത ഹസിന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അംജദ് ഖാന്‍ സംവിധാനം ചെയ്യുന്ന 'ഫത് വ' എന്ന ചിത്രത്തിലേക്കാണു ഹസിന്‍ കരാര്‍ ഒപ്പുവച്ചിരിക്കുന്നത്. ഒക്ടോബറില്‍ ചിത്രീകരണം തുടങ്ങുന്ന സിനിമയില്‍ മാധ്യമപ്രവര്‍ത്തകയുടെ വേഷമാകും ഹസിന്റേത്.

സിനിമയിലേക്കുള്ള വാര്‍ത്തയ്ക്ക് പിന്നാലെ ഹസിന്‍ വിശദീകരണവുമായി രംഗത്തുവന്നിട്ടുണ്ട്. 'എനിക്കും കുഞ്ഞിനും ജീവിക്കാന്‍ പണം വേണം. നിയമപോരാട്ടം തുടരുകയും വേണം. അതിനാലാണ് അഭിനയിക്കാന്‍ തീരുമാനിച്ചത്' എന്നാണ് ഹസിന്‍ പറഞ്ഞത്. ഷമിക്കെതിരായ ആരോപണങ്ങളുമായി ഈ വര്‍ഷമാദ്യമാണു ഐ.പി.എല്‍ ചിയര്‍ലീഡറും മോഡലുമായ ഹസിന്‍ ജഹാന്‍ രംഗത്തെത്തിയത്.

Mohammed Shami's estranged wife Hasin Jahan all set to make her Bollywood debut, New Delhi, News, Trending, Cricket, Sports, Cinema, Bollywood, Entertainment, National

ഷമിയുടെ പരസ്ത്രീ ബന്ധത്തിന്റെയും മറ്റും തെളിവുകള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തിരുന്നു. എന്നാല്‍ കോഴ ആരോപണങ്ങളില്‍ കഴമ്പില്ലെന്നു ബിസിസിഐ അന്വേഷണം നടത്തി റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mohammed Shami's estranged wife Hasin Jahan all set to make her Bollywood debut, New Delhi, News, Trending, Cricket, Sports, Cinema, Bollywood, Entertainment, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?