സ്‌കൂളിലേക്ക് വിദ്യാര്‍ത്ഥികളുമായി പോവുകയായിരുന്ന ബസിന്റെ ടയര്‍ ഊരിത്തെറിച്ചു; വന്‍ അപകടം ഒഴിവായി

കാസര്‍കോട്: (www.kasargodvartha.com 06.07.2018) സ്‌കൂളിലേക്ക് വിദ്യാര്‍ത്ഥികളുമായി പോവുകയായിരുന്ന സ്വകാര്യബസിന്റെ ടയര്‍ ഊരിത്തെറിച്ചു. വന്‍ അപകടം ഒഴിവായി. വെള്ളിയാഴ്ച രാവിലെ ഒമ്പതു മണിയോടെ തായലങ്ങാടിയില്‍ എസ് ബി ഐ ബാങ്കിന് മുന്‍വശമാണ് അപകടമുണ്ടായത്. സ്‌കൂളിലേക്ക് വരുന്നതിനിടയില്‍ ബസിന്റെ പിന്‍ഭാഗത്തെ ഇടതുവശത്തെ ടയറിന്റെ ബോള്‍ട്ട് പൊട്ടി ടയര്‍ ഊരിത്തെറിക്കുകയായിരുന്നു.

എതിരെ ഒരു ബൈക്കുകാരനും ഈ സമയം വരുന്നുണ്ടായിരുന്നു. ഇയാള്‍ ബൈക്ക് ഒതുക്കിയതിനാല്‍ രക്ഷപ്പെട്ടു. സമീപത്തുണ്ടായിരുന്ന നാട്ടുകാരെത്തി വിദ്യാര്‍ത്ഥികളെ മറ്റൊരു വാഹനത്തില്‍ സ്‌കൂളിലേക്കെത്തിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Tyre, Accident, Thayalangadi, school, Students, Bus Tyre Blow Out in Thayalangadi
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?