അധ്യക്ഷക്കെതിരെ സൈബര്‍ ആക്രമണം; കേരള വനിതാ കമ്മീഷന്‍ ഡി ജി പിക്ക് കത്ത് നല്‍കി

തിരുവനന്തപുരം: (www.kvartha.com 27.07.2018) കേരള വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫെയ്‌നെയും കുടുംബാംഗങ്ങളെയും സാമൂഹ്യമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേരള വനിതാ കമ്മീഷന്‍ സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നല്‍കി. ഒരു പ്രമുഖ ചാനലിന്റെ ഓണ്‍ലൈന്‍ പേജില്‍ വന്നിരിക്കുന്ന മോശം കമന്റുകള്‍ പരാമര്‍ശിച്ച് സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതം വനിതാ കമ്മീഷന്‍ ഡയറക്ടര്‍ വി യു കുര്യാക്കോസ് ആണ് ഡി ജി പിക്ക് നേരിട്ട് കത്ത് നല്‍കിയത്.

ചാനലിന്റെ ഓണ്‍ലൈന്‍ പേജിലെ വാര്‍ത്തകള്‍ക്ക് താഴെ വന്ന മ്ലേച്ഛമായ കമന്റുകള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതും ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതുമാണ്. കമ്മീഷന്‍ അധ്യക്ഷയുടെ സുതാര്യമായ അഭിപ്രായങ്ങള്‍ വസ്തുതാ വിരുദ്ധമായി വളച്ചൊടിച്ചും തെറ്റിദ്ധാരണ പുലര്‍ത്തുന്ന വിധവുമാണ് ചാനല്‍ വാര്‍ത്തയായി നല്‍കിയിരിക്കുന്നതെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു. ഒരു സംസ്ഥാനത്തിന്റെ വനിതാ കമ്മീഷന്‍ അധ്യക്ഷക്കുനേരെ അങ്ങേയറ്റം ആക്ഷേപകരമായി പരാമര്‍ങ്ങള്‍ നടത്തിയവര്‍ക്കെതിരെ എത്രയും വേഗത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala Women's Commission, Cyber Attack, Kerala, Case, DGP, Cyber attack against Kerala Women's Commission chairperson; Complaint lodged 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?