സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടും സ്‌കൂളുകളില്‍ നിരീക്ഷണ ക്യാമറ നീക്കം ചെയ്തില്ലെങ്കില്‍ എം.എസ്.എഫ് നീക്കും
കാസര്‍കോട് (www.evisionnews.co): കാമ്പസുകളില്‍ നിരീക്ഷണ ക്യാമറകള്‍ വെച്ച് വിദ്യാര്‍ത്ഥികളെ നിരീക്ഷിക്കുന്നതിനെതിരെ സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും സ്‌കൂളുകളില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറകള്‍ നീക്കം ചെയ്തില്ലെങ്കില്‍ എം.എസ്.എഫ് പ്രവര്‍ത്തകര്‍ നേരിട്ടെത്തി നീക്കംചെയ്യുമെന്ന് കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് അനസ് എതിര്‍ത്തോട്, ജനറല്‍ സെക്രട്ടറി നവാസ് കുഞ്ചാര്‍ എന്നിവര്‍ മുന്നറിയിപ്പ് നല്‍കി.
അധ്യാപകര്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കുമെതിരെ ശക്തമായ താക്കീതായിട്ടാണ് സിസിടിവി വിഷയത്തില്‍ സര്‍ക്കാര്‍ ഉത്തരവുണ്ടായിരിക്കുന്നത്. എയ്ഡഡ്, അണ്‍ എയ്ഡഡ് അടക്കമുള്ള സ്‌കൂളുകളില്‍ ക്യാമറ വെച്ച് കുട്ടികളെ നിരീക്ഷിക്കുന്നതായുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഉത്തരവുണ്ടായിരിക്കുന്നത്. അത്തരം ക്യാമറകള്‍ ഉടന്‍ നീക്കംചെയ്തില്ലെങ്കില്‍ സ്‌കൂളുകള്‍ക്കും പ്രിന്‍സിപ്പലിനുമെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഉത്തരവിലുണ്ട്.
Powered by Info News For You
Comments
Post a Comment