എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് മേഖലാ ഫ്രീഡം സ്‌ക്വയര്‍ മൊഗ്രാല്‍ പുത്തൂറില്‍
കാസര്‍കോട് (www.evisionnews.co) സാമുദായിക സൗഹാര്‍ദത്തിന് വിളളലുണ്ടാക്കുന്ന ഛിദ്രശക്തികളെ ചെറുത്ത് തോല്‍പ്പിക്കാനും പുതുതലമുറക്ക് പ്രചോദനം നല്‍കുകയെന്ന ലക്ഷ്യത്തോടെ സ്വാതന്ത്ര്യ ദിനത്തില്‍ എസ്‌കെഎസ്എസ്എഫ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം കാസര്‍കോട് മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഫ്രീഡം സ്‌ക്വയര്‍ മൊഗ്രാല്‍ പുത്തൂര്‍ ടൗണില്‍ സംഘടിപ്പിക്കാന്‍ മേഖല പ്രസിഡണ്ട് ഇര്‍ഷാദ് ഹുദവി ബെദിരയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ലത്തീഫ് കൊല്ലമ്പാടി സ്വാഗതം പറഞ്ഞു. ഫാറൂഖ് ദാരിമി കൊല്ലമ്പാടി, സുഹൈല്‍ ഫൈസി കമ്പാര്‍, ശിഹാബ് അണങ്കൂര്‍, ജലീല്‍ ഹിദായത്ത് നഗര്‍ , അര്‍ശാദ് മൊഗ്രാല്‍പുത്തൂര്‍, മുസ്തഫ കമ്പാര്‍, ഫൈസല്‍ പച്ചക്കാട്, സാലിം ബെദിര, ഹക്കിം അറന്തോട് തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു. പരിപാടി മത സാംസ്‌കാ്കരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു.
Powered by Info News For You

Comments
Post a Comment