റേഷന്‍ കടയിൽ തൂക്കത്തിന്റെ പേരില്‍ വന്‍ തട്ടിപ്പ്; റേഷന്‍ കട നടത്തിപ്പുകാരായ സൊസൈറ്റിക്ക് ലീഗല്‍ മെട്രോളജി പിഴയിട്ടു, നോട്ടീസ് നല്‍കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍
ബേക്കല്‍: (www.kasargodvartha.com 21.07.2018) റേഷന്‍ കടകളില്‍ തൂക്കത്തിന്റെ പേരില്‍ വന്‍ തട്ടിപ്പ് നടക്കുന്നതായി ആക്ഷേപമുയര്‍ന്നു. നാട്ടുകാരും കേരള ക്രൈം ആന്‍ഡ് കറപ്ഷന്‍ കണ്‍ട്രോള്‍ അസോസിയേഷന്‍ പ്രവര്‍ത്തകരും പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയപ്പോള്‍ അളവ് തൂക്കത്തില്‍ കൃത്രിമം നടക്കുന്നതായി കണ്ടെത്തി. 10 കിലോ അരി നല്‍കിയയാള്‍ക്ക് ഏഴ് കിലോ മാത്രമേ അരി ലഭിച്ചിട്ടുള്ളൂവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഉപഭോക്താക്കളില്‍ നിന്നെല്ലാം ഇത്തരത്തില്‍ വലിയ ചൂഷണം നടക്കുന്നതായാണ് ക്രൈം ആന്‍ഡ് കറപ്ഷന്‍ കണ്‍ട്രോള്‍ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പറയുന്നത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ഹൊസ്ദുര്‍ഗ് താലൂക്ക് സപ്ലൈ ഓഫീസര്‍ ബീനയുടെ നേതൃത്വത്തില്‍ പള്ളിക്കര കീക്കാനിലെ എആര്‍ഡി ഒമ്പതാം നമ്പര്‍ റേഷന്‍ കടയിലെത്തി പരിശോധന നടത്തിയപ്പോള്‍ 12 കിലോ അരി സ്‌റ്റോക്കില്‍ അധികമുള്ളതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ റേഷന്‍ കട നടത്തിപ്പുകാരായ പള്ളിക്കര കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമര്‍ വെല്‍ഫെയര്‍ സൊസൈറ്റിക്ക് നോട്ടീസ് നല്‍കുമെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ പിഴയടപ്പിക്കുമെന്നും താലൂക്ക് സപ്ലൈ ഓഫീസര്‍ ബീന കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
സൊസൈറ്റിയുടെ റേഷന്‍ കടയിലെ സെയില്‍സ്മാനെ മാറ്റി താത്കാലിക സംവിധാനം ഏര്‍പെടുത്തണമെന്നും പിന്നീട് മറ്റൊരു സ്ഥിരം സെയില്‍സ്മാനെ നിയമിക്കണമെന്നും നിര്‍ദേശിച്ചതായും താലൂക്ക് സപ്ലൈ ഓഫീസര്‍ വ്യക്തമാക്കി. അളവില്‍ 30 ശതമാനം വരെ കുറവ് തൂക്കത്തില്‍ വരുന്നതായാണ് ലീഗല്‍ മെട്രോളജി കണ്ടെത്തിയിരിക്കുന്നത്. പല റേഷന്‍ കടകളിലും ഇത്തരത്തില്‍ വെട്ടിപ്പ് നടക്കുന്നതായും ഉപഭോക്താക്കള്‍ വഞ്ചിക്കപ്പെടുന്നതായും അതുകൊണ്ടു തന്നെ കൂടുതല്‍ സ്ഥലങ്ങളില്‍ നിരീക്ഷണം നടത്തുമെന്നും ക്രൈം ആന്‍ഡ് കറപ്ഷന്‍ കണ്‍ട്രോള്‍ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
Keywords: Kasaragod, Kerala, news, Bekal, supply-officer, Ration Shop, Cheating, Top-Headlines, Pallikara, Cheating over Weighing in Ration Shop
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment