പോലീസിന്റെ ചോദ്യം ചെയ്യലില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത സുനില്‍ കുമാറിന്റെ മൃതദേഹത്തില്‍ പരിക്കില്ലെന്നു പ്രാഥമിക റിപ്പോര്‍ട്ട്

കോട്ടയം: (www.kvartha.com 05.07.2018) പോലീസിന്റെ ചോദ്യം ചെയ്യലില്‍ മനംനൊന്ത് കഴിഞ്ഞദിവസം ആത്മഹത്യ ചെയ്ത സുനില്‍ കുമാറിന്റെ മൃതദേഹത്തില്‍ പരിക്കില്ലെന്നു പ്രാഥമിക റിപ്പോര്‍ട്ട്. മൃതദേഹത്തില്‍ ഇടിവോ ചതവോ ഏറ്റതിന്റെ പാടുകള്‍ കണ്ടെത്തിയില്ല. ചങ്ങനാശേരി തഹസില്‍ദാറുടെ സാന്നിധ്യത്തിലാണ് ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കിയത്. ദമ്പതികള്‍ മരിച്ചത് പോലീസ് മര്‍ദനത്തെതുടര്‍ന്നെന്ന ആരോപണമുയര്‍ന്നിരുന്നു.

ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് താമസിക്കുന്ന വാടകവീട്ടില്‍ സയനൈഡ് കഴിച്ച് മരിച്ചനിലയില്‍ ചങ്ങനാശ്ശേരി പുഴവാത് ഇല്ലംപള്ളി വീട്ടില്‍ സ്വര്‍ണപ്പണിക്കാരനായ സുനില്‍ കുമാറിന്റേയും ഭാര്യ രേഷ്മയുടേയും മൃതദേഹം കണ്ടെത്തിയത്. വാകത്താനത്തെ വാടകവീട്ടിലാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്.

No injuries found on Sunikumar's dead body, Kottayam, News, Dead Body, Suicide, Report, Police, Attack, Allegation, Injured, Kerala

പോലീസ് മര്‍ദനത്തിലെ മനോവിഷമം മൂലമാണു ആത്മഹത്യ ചെയ്‌തെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. സംഭവത്തില്‍ പരാതിക്കാരായ ബന്ധുക്കളുടെ മൊഴി പോലീസ് എടുത്തിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഡിവൈഎസ്പി അറിയിക്കുകയും ചെയ്തു.

സ്വര്‍ണപ്പണിക്കാരനായ സുനില്‍ സിപിഎം കൗണ്‍സിലര്‍ അഡ്വ. സജി കുമാറിന്റെ ആഭരണ നിര്‍മാണ ശാലയിലാണു ജോലി ചെയ്തിരുന്നത്. ഇവിടെനിന്നു 400 ഗ്രാം സ്വര്‍ണം മോഷണം പോയി എന്ന പരാതിയില്‍ തിങ്കളാഴ്ച സുനിലിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. രേഷ്മയ്‌ക്കൊപ്പമാണ് സുനില്‍ സ്‌റ്റേഷനില്‍ എത്തിയത്. ചോദ്യം ചെയ്യലിനിടെ പോലീസ് മര്‍ദിച്ചതായും ആരോപണം ഉയര്‍ന്നിരുന്നു.

കഴിഞ്ഞ 15 വര്‍ഷമായി സജികുമാറിന്റെ കീഴില്‍ ജോലി ചെയ്യുകയായിരുന്നു സുനില്‍കുമാര്‍. 400 ഗ്രാം സ്വര്‍ണം നഷ്ടപ്പെട്ടുവെന്ന പരാതിയില്‍ സജികുമാറിന്റെ സാന്നിധ്യത്തില്‍ ദമ്പതികളെ 11 മണിക്കൂറിലധികം ചോദ്യം ചെയ്തുവെന്നും സ്വര്‍ണത്തിന്റെ വിലയായി എട്ടു ലക്ഷം രൂപ നല്‍കണമെന്നും എഴുതിവയ്പ്പിച്ച് വിട്ടയക്കുകയായിരുന്നുവെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.

ബുധനാഴ്ച വൈകിട്ടു നാലു മണിക്കകം സ്വര്‍ണം തിരികെ എത്തിക്കണമെന്നാണു പോലീസ് അന്ത്യശാസനം നല്‍കിയിരുന്നത്. തുടര്‍ന്ന് പോലീസ് സ്‌റ്റേഷനില്‍ നിന്നും വീട്ടിലെത്തിയ സുനില്‍ കുമാര്‍ പണം കൊടുക്കാന്‍ കഴിയില്ലെന്ന മനോവിഷമത്തിലായിരുന്നു . തുടര്‍ന്ന് രണ്ടു മണിയോടെയാണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ആത്മഹത്യയ്ക്കു മുന്‍പ് ഇയാള്‍ സഹോദരന്‍ അനിലിനെ വിളിച്ച് സ്റ്റേഷനില്‍ നടന്ന കാര്യങ്ങളും പണം നല്‍കാന്‍ നിര്‍വാഹമില്ലാത്തതിനെ തുടര്‍ന്ന് മരിക്കാന്‍ പോവുകയാണെന്നും അറിയിച്ചിരുന്നു.

തുടര്‍ന്ന് അരകിലോമീറ്റര്‍ ദൂരെയുള്ള ഇവരുടെ താമസസ്ഥലത്തേക്ക് അനില്‍ ഓടിയെത്തി. കതക് തള്ളിത്തുറന്ന് അകത്ത് കയറിയപ്പോള്‍ ഇരുവരും കട്ടിലില്‍ കിടക്കുന്ന നിലയില്‍ കാണുകയായിരുന്നു.

സുനിലിന് ഈ സമയം ബോധമുണ്ടായിരുന്നു. മുറിയുടെ തറയില്‍ രണ്ട് ഗ്ലാസുകളിലായി ലായനി കലക്കിവെച്ച നിലയിലും കണ്ടിരുന്നു. സഹോദരന്‍ അനില്‍ ഉടന്‍തന്നെ വാകത്താനം പോലീസില്‍ വിവരം അറിയിച്ചു. വാകത്താനം എസ്.ഐ. അഭിലാഷിന്റെ നേതൃത്വത്തില്‍ പോലീസ് വീട്ടിലെത്തി ഇരുവരെയും ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചതായി പോലീസ് പറഞ്ഞു.

എന്നാല്‍ ചോദ്യം ചെയ്യല്‍ മാത്രമേ നടന്നിട്ടുള്ളുവെന്നും മര്‍ദിച്ചിട്ടില്ലെന്നും ഉള്ള ഉറച്ച നിലപാടിലായിരുന്നു പോലീസ്. സംഭവത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് ചങ്ങനാശേരി താലൂക്കില്‍ വ്യാഴാഴ്ച രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറുമണിവരെ ഹര്‍ത്താല്‍ നടത്തുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: No injuries found on Sunikumar's dead body, Kottayam, News, Dead Body, Suicide, Report, Police, Attack, Allegation, Injured, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?