മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ ബിരുദ വിദ്യാര്‍ത്ഥിനി മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 19.07.2018) ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ഗുരുതരാവസ്ഥയില്‍ മംഗ്‌ളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബിരുദ വിദ്യാര്‍ത്ഥിനി മരിച്ചു. വിദ്യാനഗര്‍ ബാരിക്കാട് ഉജംങ്കോട് ഹൗസിലെ എം വി സുരേഷ് - അനിത ദമ്പതികളുടെ മകള്‍ സജില (19) ആണ് ബുധനാഴ്ച രാത്രി 11.30 മണിയോടെയാണ് മരിച്ചത്.
Kasaragod, Obituary, Student, Kerala, Sajila, Student dies after burning injury

വിദ്യാനഗര്‍ സ്വകാര്യ കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് സജില. ഈ മാസം 16 ന് വൈകീട്ടാണ് സജിലവീട്ടിലെ കുളിമുറിയില്‍ കയറി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ഇക്കഴിഞ്ഞ മേയ് 17ന് സജിലയും ഗള്‍ഫ് കരനായ യുവാവും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല. സഹോദരങ്ങള്‍: സനില, സംഗീത.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Obituary, Student, Kerala, Sajila, Student dies after burning injury
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?