അഖിലേന്ത്യാതല ഹാഫിളുല്‍ ഖുര്‍ആന്‍ റിയാലിറ്റി ഷോ ഡിസംബര്‍ ആദ്യവാരത്തില്‍
കാസര്‍കോട് (www.evisionnews.co): കാഞ്ഞങ്ങാട് വടകരമുക്ക് ആര്‍ശ് ചാരിറ്റബിള്‍ ട്രസ്റ്റ് ഇന്ത്യയിലെ ഹാഫിളുകള്‍ക്കായി സംഘടിപ്പിക്കുന്ന അഖിലേന്ത്യാതല ഹാഫിളുല്‍ ഖുര്‍ആന്‍ റിയാലിറ്റി ഷോ ഡിസംബര്‍ ആദ്യവാരത്തില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് ഹാഫിളുകള്‍ പങ്കെടുക്കും. മത്സര വിജയികള്‍ക്ക് അഞ്ചുലക്ഷത്തോളം രൂപയുടെ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഡിസംബര്‍ ഒന്നു മുതല്‍ അഞ്ചു വരെയാണ് പരിപാടി നടക്കുക.
പരിപാടിയോടനുബന്ധിച്ച് അര്‍ശ് ചാരിറ്റബിള്‍ ട്രസ്റ്റ് തുടങ്ങാനിരിക്കുന്ന അര്‍ശ് തഹ്ഫിളുല്‍ ഖുര്‍ആന്‍ കോളജിന്റെ ശിലാസ്ഥാപനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. മത്സരത്തോടനുബന്ധിച്ച് സാംസ്‌കാരിക സമ്മേളനം, സൗഹാര്‍ദ സംഗമം, പണ്ഡിത സദസ്, മതപ്രഭാഷണം, തര്‍ത്തീല്‍ സെക്ഷന്‍ തുടങ്ങിയ പരിപാടികളും നടക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന എട്ടുവയസ് മുതല്‍ 38 വരെ പ്രായമുള്ള ഹാഫിളുകള്‍ ംംം.മൃവെരവമൃശമേയഹലൃtuേെ.ീൃഴ എന്ന വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9567750072, 9961906091. പത്രസമ്മേളനത്തില്‍ ശിഹാബ് ബാഖവി കാങ്കോല്‍, കെ.കെ ജാഫര്‍, കെ.കെ സുബൈര്‍, സി.കെ റഹ്്മത്തുല്ല, ആരിഫ് മുഹമ്മദ് പങ്കെടുത്തു.
Powered by Info News For You
Comments
Post a Comment