ഗതാഗതത്തിന് തടസം സൃഷ്ടിച്ച് നഗരത്തിലെങ്ങും ഫ്ലക്‌സുകള്‍; എടുത്തുമാറ്റാന്‍ അന്ത്യശാസനം; നീക്കിയില്ലെങ്കില്‍ സ്ഥാപിച്ചവര്‍ക്കെതിരെ കേസെടുക്കും, എടുത്തുമാറ്റാനുള്ള ചെലവും ബന്ധപ്പെട്ടവരില്‍ നിന്ന് ഈടാക്കും

കാസര്‍കോട്:  (www.kasargodvartha.com 23.07.2018)  ഗതാഗതത്തിന് തടസം സൃഷ്ടിച്ച് നഗരത്തിലെങ്ങും ഫ്ലക്‌സുകള്‍ സ്ഥാപിച്ചതിനെതിരെ കര്‍ശന നടപടിയുമായി പൊതുമരാമത്ത് വകുപ്പ്. പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ റോഡരികിലും മറ്റും വാഹന യാത്രക്കാര്‍ക്കും വഴിയാത്രക്കാര്‍ക്കും തടസം സൃഷ്ടിക്കുന്ന ഫഌ്‌സ് ബോര്‍ഡുകള്‍, പരസ്യബോര്‍ഡുകള്‍ എന്നിവ ഉടന്‍ നീക്കം ചെയ്യേണ്ടതാണെന്ന്  പാതുമരാമത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Kasaragod, Flex board, Road, Block, Action will taken against illegal flexes and hording

ഫ്ലക്‌സുകള്‍ നീക്കം ചെയ്യാത്ത പക്ഷം പ്രസ്തുത ഫഌക്‌സുകളും ബോര്‍ഡുകളും സ്ഥാപിച്ചവരുടെ പേരില്‍ റോഡ് സുരക്ഷാ നിയമ പ്രകാരം നിയമ നടപടികള്‍ സ്വീകരിക്കും. കൂടാതെ ഇനിയൊരറിയിപ്പ് കൂടാതെ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ തന്നെ ഫഌക്‌സുകള്‍ നീക്കം ചെയ്യും. അങ്ങനെ വന്നാല്‍ അതിനു വേണ്ടിവരുന്ന മുഴുവന്‍ ചെലവുകളും ബന്ധപ്പെട്ടവരില്‍ നിന്നും ഈടാക്കുമെന്നും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Flex board, Road, Block, Action will taken against illegal flexes and hording



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?