എന്‍വിസാജ് സഹജീവനം: എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുള്ള വീടുകളുടെ പണി പൂര്‍ത്തിയാകുന്നു; പുതിയ വീടുകള്‍ക്ക് അപേക്ഷിക്കാം

കാസര്‍കോട്: (www.kasargodvartha.com 22.07.2018) എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുള്ള വീടുകളുടെ പണി പൂര്‍ത്തിയാകുന്നു. മുള്ളേരിയയില്‍ നിന്നും ഒമ്പതു കിലോ മീറ്റര്‍ ദൂരെ നെഞ്ചംപറമ്പിനടുത് ബെള്ളൂരഡ്ക്കയില്‍ 36 സെന്റ് സ്ഥലത്തു ആറ് പ്രകൃതി സൗഹൃദ വീടുകളാണുയരുന്നത്. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറും ആര്‍കിടെക്ടറുമായ എ കെ മുണ്ടോള്‍ രൂപകല്പന ചെയ്ത രണ്ടു കിടപ്പുമുറികളോടുകൂടിയവയാണ് വീടുകള്‍.

ലാന്‍ഡ് സ്‌കെപ്പിങ്ങും അടുക്കള തോട്ടവും ചുറ്റുമതിലും നിര്‍മാണത്തിലാണ്. സ്വന്തമായി വസ്തുവോ, വീടോ ഇല്ലാത്ത എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ സഹജീവികള്‍ക്കാണ് എന്‍വിസാജ് മഞ്ഞംപാറ കെ എ അബ്ദുല്ല സ്മാരക സഹജീവനം വീടുകള്‍ ലഭിക്കുക. വീടുകള്‍ക്കുള്ള അപേക്ഷ രോഗിയുടെ സ്മാര്‍ട്ട് കാര്‍ഡ് നമ്പറിന്റെയും ആധാരിന്റെയും റേഷന്‍ കാര്‍ഡിന്റെയും പകര്‍പ്പ് സഹിതം വെള്ള കടലാസില്‍ തയ്യാറാക്കി ഫോണ്‍ നമ്പര്‍ സഹിതം കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ ഒപ്പുമരത്തിലെ പെട്ടിയില്‍ നിക്ഷേപിക്കണ്ടതാണെന്നു എന്‍വിസാജ് അറിയിച്ചു.



Keywords: Kerala, kasaragod, news, Endosulfan, Endosulfan-victim, House, Protest, Application invited for houses for endosulfan victims



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?