പെരുമ്പാവൂരില്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയെ അന്യസംസ്ഥാന തൊഴിലാളി കഴുത്തറുത്തുകൊന്നു

കൊച്ചി: (www.kvartha.com 30.07.2018) പെരുമ്പാവൂരില്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയെ അന്യസംസ്ഥാന തൊഴിലാളി കഴുത്തറുത്തുകൊന്നു. പെരുമ്പാവൂര്‍ ഇടത്തിക്കാട് ആണ് സംഭവം. വാഴക്കുളം എം.ഇ.എസ് കോളജിലെ ബിരുദ വിദ്യാര്‍ത്ഥിനി നിമിഷയാണ് കൊല്ലപ്പെട്ടത്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് തമ്പിക്കും പരിക്കേറ്റു.

തിങ്കളാഴ്ച രാവിലെ 10.45 മണിയോടെയായിരുന്നു സംഭവം. കത്തിയുമായി വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവ് നിമിഷയെ കടന്നുപിടിച്ച ശേഷം കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു. നിമിഷയെ കുത്തുന്നത് തടയുന്നതിനിടെയാണ് പിതാവിന് പരിക്കേറ്റത്.

College student throat slit migrant labour; Taken to custody,Kochi, News, Crime, Criminal Case, Murder, Police, Custody, hospital, Treatment, Injured, Local-News, Kerala

കഴുത്തില്‍ കുത്തേറ്റ നിമിഷ കുഴഞ്ഞുവീണു. നിമിഷയുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. നിമിഷയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പ്രതിയെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാരില്‍ ചിലര്‍ക്കും പരിക്കേറ്റു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.

ആക്രമണത്തിനുള്ള കാരണം അറിവായിട്ടില്ല. പ്രതി നിമിഷയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നോയെന്ന കാര്യം പോലീസ് പരിശോധിക്കുകയാണ്. അതേസമയം മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം എന്നും സൂചനയുണ്ട്. നിമിഷയുടെ അയല്‍ക്കാരനാണ് പ്രതി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: College student throat slit migrant labour; Taken to custody,Kochi, News, Crime, Criminal Case, Murder, Police, Custody, hospital, Treatment, Injured, Local-News, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?