ബി ജെ പിയുടെ ബ്രാന്‍ഡ് അംബാസിഡറാണോ വിജയ് മല്യയെന്ന് ശിവസേന

മുംബൈ: (www.kvartha.com 16.07.2018) ബി.ജെ.പിയുടെ ബ്രാന്‍ഡ് അംബാസിഡറാണോ വിജയ് മല്യയെന്ന ചോദ്യവുമായി ശിവസേന രംഗത്ത്. മുഖപത്രമായ സാമ്‌നയിലാണ് ബി.ജെ.പിക്കെതിരെ ശിവസേന ആഞ്ഞടിച്ചത്. വിജയ് മല്യയെ സ്മാര്‍ട്ട് എന്ന് വിശേഷിപ്പിച്ച കേന്ദ്രമന്ത്രി ജുവല്‍ ഒറാമിന്റെ പരാമര്‍ശമാണ് ശിവസേനയെ ചൊടിപ്പിച്ചത്.

ബി.ജെ.പിയുടെ യഥാര്‍ത്ഥ മുഖമാണ് തന്റെ പ്രസ്താവനയിലൂടെ ജുവല്‍ ഒറാം തുറന്നുകാട്ടിയതെന്നും പുതിയ കള്ളത്തരങ്ങളാണ് ഓരോ ദിവസവും അവര്‍ ജനങ്ങള്‍ക്ക് മുന്നില്‍ വിളമ്പി കൊണ്ടിരിക്കുന്നതെന്നും സാമ്‌നയില്‍ പറയുന്നു.

BJP should name Vijay Mallya as its brand ambassador: Shiv Sena, Mumbai, News, Politics, Business Man, Criticism, BJP, Shiv Sena, National

വെള്ളിയാഴ്ച നാഷണല്‍ ട്രൈബല്‍ എന്റര്‍പ്രണേഴ്‌സ് കോണ്‍ക്ലേവില്‍ സംസാരിക്കുന്നതിനിടെയാണ് ഒറാം, മല്യയെ 'സ്മാര്‍ട്ട്' ആക്കിയത്. എല്ലാവരും വിജയ് മല്യയെ വിമര്‍ശിക്കുന്നു. എന്നാല്‍ മല്യയ്ക്ക് എന്തുപറ്റി. അയാള്‍ സമര്‍ത്ഥനാണ്. അയാള്‍ ബുദ്ധിശാലികളെ ജോലിക്കാരാക്കി. അയാള്‍ ബാങ്കുകളെയും രാഷ്ട്രീയക്കാരേയും സര്‍ക്കാരിനെയും എല്ലാം ഉപയോഗിച്ച് എല്ലാം ചെയ്യുന്നു. അയാള്‍ അവരെ വിലക്കെടുത്തു. ആരാണ് സമര്‍ത്ഥരാകുന്നതില്‍ നിന്ന് നിങ്ങളെ തടയുന്നത്. ബാങ്കുകളെയും ഭരണത്തെയും സ്വാധീനിക്കുന്നതില്‍ നിന്ന് ആരാണ് നിങ്ങളെ വിലക്കുന്നതെന്നും ജുവല്‍ ഒറാം ചോദിച്ചിരുന്നു.

Keywords: BJP should name Vijay Mallya as its brand ambassador: Shiv Sena, Mumbai, News, Politics, Business Man, Criticism, BJP, Shiv Sena, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?