പ്രതിഭകളുടെ അനുമോദനം പോലും ജാതി തിരിച്ചാവുന്നു; ഇത് കാലഘട്ടത്തിന്റെ ദുരന്തമാണെന്ന് ജസ്റ്റിസ് കമല്‍പാഷ

ചവറ: (www.kvartha.com 25.07.2018) മികവു തെളിയിക്കുന്ന പ്രതിഭകളെ അനുമോദിക്കുന്നതു പോലും ജാതി മത ചിന്തകളെ അടിസ്ഥാനപ്പെടുത്തി ആകുന്നത് കാലഘട്ടത്തിന്റെ ദുരന്തമാണെന്ന് ജസ്റ്റിസ് കമാല്‍ പാഷ. പുത്തന്‍ സങ്കേതം കെ.സി.പിള്ള സ്മാരക ഉദയ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന് പല ഇടങ്ങളിലും വിദ്യാഭ്യാസത്തില്‍ മികവു തെളിയിക്കുന്ന കുഞ്ഞുങ്ങളെ ജാതി സംഘടനകള്‍ ജാതി തിരിച്ചു അനുമോദിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇത് കുഞ്ഞു മനസുകളില്‍ ജാതി ചിന്ത വളര്‍ത്താനെ ഉപകരിക്കൂ. ഇവിടെ ഒക്കെയാണ് കഴിഞ്ഞ 50 വര്‍ഷക്കാലത്തിലേറെയായി ഒരു ഗ്രാമത്തിലെ കഴിവു തെളിയിക്കുന്ന മുഴുവന്‍ കുഞ്ഞുങ്ങളേയും അനുമോദിക്കുന്ന ഉദയയെ പോലുള്ള ഗ്രന്ഥശാലകള്‍ മാതൃകയാകുന്നതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

Award distruction on religion basis- Kemal pasha, Justice, News, Religion, Award, Children, Inauguration, Education, Criticism, Kerala.

ചടങ്ങില്‍ ഐ. ഷിഹാബ് അധ്യക്ഷത വഹിച്ചു. എന്‍.വിജയന്‍ പിള്ള എം.എല്‍.എ. സമ്മാനദാനം നിര്‍വഹിച്ചു. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.തങ്കമണി പിള്ള, തേവലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ആന്റണി, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.വിജയകുമാര്‍, അയ്യന്‍ കോയിക്കല്‍ ജി.എച്ച്.എസ്.എസ്. പ്രിന്‍സിപ്പാള്‍ ജി. കൃഷ്ണകുമാര്‍, ഹെഡ്മിസ്ട്രസ് ടി പ്രസന്നകുമാരി, പി.ഓമനക്കുട്ടന്‍, കെ.എസ്.ബാബു, കാട്ടുമ്പുറത്ത് രാമകൃഷ്ണപിള്ള, എസ്.അശോകന്‍ എന്നിവര്‍ സംസാരിച്ചു. കെ.എസ്.ബിജുകുമാര്‍ സ്വാഗതവും പി.ശിവന്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Award distruction on religion basis- Kemal pasha, Justice, News, Religion, Award, Children, Inauguration, Education, Criticism, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?