പോലീസ് വകുപ്പിലെ അടിമപ്പണിക്ക് പിന്നാലെ മന്ത്രി മന്ദിരത്തിലും അടിമപ്പണി; ഷൂസ് തുടയ്ക്കാന്‍ മന്ത്രിയുടെ ഭാര്യ ആവശ്യപ്പെട്ടതായി മുന്‍ ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍
തിരുവനന്തപുരം: (www.kvartha.com 20.07.2018) പോലീസ് വകുപ്പിലെ അടിമപ്പണിക്ക് പിന്നാലെ മന്ത്രി മന്ദിരത്തിലും അടിമപ്പണി. ഷൂസ് തുടയ്ക്കാന്‍ മന്ത്രിയുടെ ഭാര്യ ആവശ്യപ്പെട്ടതായി മുന്‍ ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍. ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി, തോമസിന്റെ ഭാര്യ മരുമകന്റെ ഷൂസ് തുടയ്ക്കാന്‍ തന്നോട് ആവശ്യപ്പെട്ടെന്ന ആരോപണവുമായി മുന്‍ ജീവനക്കാരി ഉഷയാണ് രംഗത്തെത്തിയത്. ഷൂസ് തുടയ്ക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ തന്നെ ജോലിയില്‍ നിന്ന് പറഞ്ഞുവിട്ടെന്നും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്നും ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
മാത്യു ടി തോമസിന്റെ അമ്മയുടെ ശുശ്രൂഷയ്ക്ക് വേണ്ടിയായിരുന്നു നൂറനാട് സ്വദേശിയായ ഉഷ ജീവനക്കാരിയായി എത്തിയത്. മൂന്ന് വര്‍ഷത്തോളം ഇവര്‍ അവിടെ ജോലിചെയ്തു. തന്നിലുള്ള വിശ്വാസത്തിന്റെ പേരിലാണ് പേഴ്‌സണല്‍ സ്റ്റാഫ് അംഗമായി ജോലി തന്നത്. എന്നാല്‍, തനിക്കും തന്റെ കുടുംബത്തിനും നേര്‍ക്ക് നടക്കുന്ന ഭീഷണി അവസാനിപ്പിക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ മാധ്യമങ്ങളെ കണ്ടതെന്നും ഉഷ പറയുന്നു.
ഒരിക്കല്‍ തന്നെ മന്ത്രിയുടെ മകളുടെ ഭര്‍ത്താവിന്റെ ഷൂ കഴുകി തുടച്ച് പോളിഷ് ചെയ്യാനും മന്ത്രിയുടെ ഭാര്യയായ അച്ചമ്മ അലക്‌സിന്റെ കാല്‍ കഴുകിച്ച് എണ്ണയിടാനും മകളുടെ വീട്ടില്‍ ജോലി ചെയ്യിക്കാനും ആവശ്യപ്പെട്ടതായി ഇവര്‍ പറയുന്നു. ഇതെല്ലാം വിസമ്മതിച്ചതിന്റെ പേരില്‍ തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്നും ഇവര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
ഒരിക്കല്‍ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍പ്പെട്ട അനുഷ എന്ന സ്ത്രീ അവരുടെ എടിഎം കാര്‍ഡ് ഏല്‍പ്പിക്കുകയും പണം പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ എടിഎമ്മില്‍ നിന്നും പണം എടുക്കാന്‍ അറിയാത്തതുകൊണ്ട് പ്ലസ്ടുവിന് പഠിക്കുന്ന മകളെക്കൊണ്ട് ചെറിയ തുക എടുത്തുകൊടുത്തു. എന്നാല്‍ ഇത് തന്നെ ഒഴിവാക്കുന്നതിന് വേണ്ടിയായിരുന്നു.
ഒരു ലക്ഷം രൂപ ഞങ്ങള്‍ എടുത്തെന്ന് പറഞ്ഞ് എന്നെ സ്റ്റാഫില്‍ നിന്നും ഒഴിവാക്കുകയും മന്ത്രിയുടെ ഭാര്യ മ്യൂസിയം പോലീസ് സ്‌റ്റേഷനില്‍ പരാതി കൊടുക്കുകയും ചെയ്തുവെന്നും ഇവര്‍ അറിയിച്ചു. ദരിദ്ര കുടുംബവും രോഗിയായ ഭര്‍ത്താവും രോഗിയായ മകളും അടങ്ങുന്ന തന്റെ കുടുംബത്തിന് പല തരത്തിലുള്ള ഭീഷണികളാണ് വന്നത്.
പണം എടുത്തെന്ന് നീ സമ്മതിച്ചാല്‍ ജോലി തരാമെന്നും അല്ലാത്ത പക്ഷം മന്ത്രിയുടെ ഡ്രൈവറായ പ്രശാന്ത് നിന്നെയും കുടുംബത്തെയും കാണിച്ച് തരുമെന്നും പിഎസ്‌സി ടെസ്റ്റ് എഴുതുന്ന മകനെ പോലീസിനെക്കൊണ്ട് ഇടിച്ച് കൂമ്പ് കലക്കുമെന്ന് മന്ത്രിയുടെ ഭാര്യ ഭീഷണിപ്പെടുത്തിയതായും ഇവര്‍ പറയുന്നു.
പല തവണ ഉഷയും കുടുംബവും മന്ത്രി മാത്യു ടി തോമസിനെ അദ്ദേഹത്തിന്റ വീട്ടിലും ഓഫീസിലും ചെന്ന് കാണുകയുണ്ടായെങ്കിലും അദ്ദേഹം കാണുവാന്‍ തയ്യാറായില്ലെന്നും ഇവര്‍ പറയുന്നു. ഏപ്രില്‍ മാസത്തിലാണ് ഉഷയെ ജോലിയില്‍ നിന്ന് പുറത്താക്കിയത്. ജനദാതള്‍ (എസ്) നേതാവാണ് മാത്യു ടി തോമസ്. ന്യൂസ് 18 ആണ് ഇതുസംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Allegation against minister Mathew T Thomas, Thiruvananthapuram, News, Politics, Allegation, Media, Minister, Family, Threatened, Kerala.

Powered by Info News For You

Comments
Post a Comment