മൂഴിയാര്‍ ഡാം തുറന്നു; കുട്ടനാടന്‍ ജനതയുടെ കഷ്ടത ഇരട്ടിയായി

ഹരിപ്പാട് : (www.kvartha.com 229.07.2018) മൂഴിയാര്‍ ഡാം തുറക്കുകയും കുട്ടനാടന്‍ ജനതയ്ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ഇടുക്കി ഡാം തുറക്കാനുള്ള സാധ്യതയും പ്രഖ്യാപിച്ചതോടെ കുട്ടനാടന്‍ ജനതയുടെ കഷ്ടത ഇരട്ടിയിലധികമായി . കുട്ടനാട് അപ്പര്‍കുട്ടനാടന്‍ മേഖലകളിലെ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് പുറമെ കഞ്ഞി വീഴ്ത്തല്‍ കേന്ദ്രങ്ങളിലെ ജനങ്ങളുടെയും ബുദ്ധിമുട്ടുകള്‍ പരിഹാരമില്ലാതെ തുടരുന്നു.

ജലനിരപ്പ് താഴ്ന്ന് തുടങ്ങിയതോടെ ക്യാമ്പുകളില്‍ കഴിഞ്ഞിരുന്നവരില്‍ പലരും ഏറെ സാഹസപ്പെട്ട് വീടുകള്‍ വൃത്തിയാക്കാന്‍ തുടങ്ങിയിരുന്നു. വീടിനകത്ത് അടിഞ്ഞ് കൂടി കിടന്ന പായല്‍, ഉന്ത്, മാലിന്യങ്ങള്‍ കഴുകി താമസം പുന:രാരംഭിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടയിലാണ് മൂഴിയാര്‍ ഡാം തുറന്നതോടെ ജലനിരപ്പ് രണ്ടിരട്ടിയിലധികം ഉയരുകയും ഇറങ്ങിയ വെള്ളം വീടുകളിലേക്ക് കയറിയതും .

Moozhiyar dam open, Idukki, News, House, Drinking Water, Family, Flood, Trending, Rain

ഇതോടെ നിരവധി കുടുംബങ്ങള്‍ വീണ്ടും ക്യാമ്പുകളിലേക്ക് മടങ്ങേണ്ടുന്ന അവസ്ഥയാണ്. ഏറെ ത്യാഗം സഹിച്ച് വീടുകള്‍ ശുചിയാക്കിയത് മാത്രം മിച്ചം. ഉള്‍പ്രദേശങ്ങളില്‍ വെള്ളത്തെ പ്രതിരോധിക്കാന്‍ കട്ടയിലും കല്ലിലുമൊക്കെയായി ഉയര്‍ത്തി വെച്ചിരുന്ന വീട്ടുപകരണങ്ങളായ കട്ടില്‍, അലമാര , ടി വി, ഫ്രിഡ്ജ് ഉള്‍പ്പടെയുള്ള സാധനങ്ങള്‍ താഴെയിറക്കിയിരുന്നു. ഇവയൊക്കെ വീണ്ടും പഴയ അവസ്ഥയിലേക്ക് മാറ്റി ഉയര്‍ത്തി വെക്കണം.

പല സ്ഥലങ്ങളിലേയും ക്യാമ്പുകളും കഞ്ഞി വീഴ്ത്തല്‍ കേന്ദ്രങ്ങളും നിര്‍ത്തലാക്കിയിരുന്നു. അവ വീണ്ടും മടക്കി കൊണ്ടു വരണം. ക്യാമ്പുകളിലേക്ക് വീണ്ടും മടങ്ങുകയും വേണം . ഭക്ഷണത്തിനായി അവശ്യസാധനങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും പാകം ചെയ്യുന്നതിന് വിറക് ലഭ്യമാകാതെ നെട്ടോട്ടമോടുകയാണ് ക്യാമ്പ് അംഗങ്ങള്‍.

ഗ്യാസ് ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അധിക സ്ഥലങ്ങളിലും അത് പ്രാവര്‍ത്തികമായില്ല. മൃതദേഹങ്ങള്‍ സ്വന്തം വീട്ടില്‍ സംസ്‌കരിക്കാന്‍ കഴിയാതെ മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടു പോകുന്നതും ദിവസങ്ങളോളം മോര്‍ച്ചറിയില്‍ സൂക്ഷിക്കന്നതുമൊക്കെ കുട്ടനാടന്‍ ജനതയുടെ ശാപമായി മാറിയ ദയനീയ അവസ്ഥയാണ്.

മൃതദേഹങ്ങളുമായി മറ്റ് സ്ഥലങ്ങളിലേക്ക് പോകാനും കഴിയുന്നില്ല. ഗതാഗത സൗകര്യങ്ങള്‍ അടഞ്ഞിട്ടും ആഴ്ചകള്‍ കഴിഞ്ഞു. പുന: രാരംഭിക്കാന്‍ കഴിയാത്ത മേഖലകളും ഏറെയുണ്ട്. അവശ്യ വസ്തുക്കള്‍ ഏറെ ലഭിക്കുന്നുണ്ടെങ്കിലും അത്യാവശ്യ മരുന്നുകള്‍ ഓരോ ക്യാമ്പിലും ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ക്യാമ്പ് നിവാസികള്‍ വ്യക്തമാക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Moozhiyar dam open, Idukki, News, House, Drinking Water, Family, Flood, Trending, Rain. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?