ഉപ്പള അപകടം: മരിച്ച അഞ്ചുപേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം നാട്ടിലേക്ക് കൊണ്ടുപോയി, അപകടത്തിന് കാരണം അമിതവേഗതയെന്ന് പോലീസ്, ലോറി ഡ്രൈവര്‍ കസ്റ്റഡിയില്‍

കാസര്‍കോട്: (www.kasargodvartha.com 09.07.2018) ഉപ്പള നയാബസാര്‍ ദേശീയപാതയില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച അഞ്ചുപേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. മംഗളൂരു കെ.സി. റോഡ് അജ്ജിനടുക്കയിലെ ബീഫാത്വിമ (69), മകള്‍ നസീമ (38), ബീഫാത്വിമയുടെ മകള്‍ സൗദയുടെ ഭര്‍ത്താവ് മുഷ്താഖ് (41), ബന്ധു ഇംത്യാസ് (40), ഭാര്യ മഞ്ചേശ്വരം തൂമിനാട് സ്വദേശിനി അസ്മ (30) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

എല്ലാവരുടെയും മൃതദേഹങ്ങള്‍ കുമ്പള സി ഐ പ്രേംസദന്റെ മേല്‍നോട്ടത്തില്‍ പെട്ടെന്ന് തന്നെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. അതിനിടെ അപകടത്തിന് കാരണം ഇരുവാഹനങ്ങളും അമിതവേഗതയിലായിരുന്നതു കൊണ്ടാണെന്ന് പോലീസ് പറഞ്ഞു. കുണ്ടോ കുഴിയോ ഇല്ലാതിരുന്നതും വാഹനങ്ങളുടെ തിരക്കുകുറഞ്ഞതുംമൂലമാണ് രണ്ട് വാഹനങ്ങളും അമിത വേഗതയില്‍ സഞ്ചരിച്ചിരുന്നത്. ഇടിയുടെ ആഘാതത്തിലാണ് ലോറിയുടെ ടയര്‍ ഊരിത്തെറിച്ചതെന്നാണ് പോലീസ് പറഞ്ഞു.
അപകടം വരുത്തിയ ലോറി ഡ്രൈവര്‍ ഷിമോഗ സ്വദേശി അയ്യൂബിനെ കസ്റ്റഡിയിലെടുത്തതായും ഇയാളില്‍ നിന്നും മൊഴിയെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നും കുമ്പള സി ഐ പ്രേംസദന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റ മുഷ്താഖിന്റെ ഭാര്യയ സൗദ(33), ബന്ധുക്കളായ അമല്‍, മസ്ഊദ്, മര്‍ഷൂദ, ആബിദ്, ഫാത്വിമ, സുമയ്യ, അസ്മ, ഫൗസിയ, താഹിറ, സല്‍മാന്‍ ഫാരിസ്, അമര്‍ എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Related News:
ജീപ്പും ചരക്ക് ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു;8 പേരുടെ നില ഗുരുതരം

ഉപ്പള അപകടം; ജീപ്പിലുണ്ടായിരുന്നത് 18 പേര്‍, 12 കുട്ടികളും ഒരു സ്ത്രീയും ആശുപത്രിയില്‍, ഒരു കുട്ടിയുടെ നില ഗുരുതരം

നാടുണര്‍ന്നത് ദുരന്ത വാര്‍ത്ത കേട്ട്; ഗൃഹപ്രവേശം കഴിഞ്ഞുള്ള മടക്കയാത്ര കുടുംബത്തിലെ അഞ്ചു പേരുടെ അന്ത്യയാത്രയായി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Accidental-Death, Uppala, Top-Headlines, Death, Jeep, Lorry, Uppala Accident; Dead bodies handed over to family after Post mortem
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?