തിരഞ്ഞെടുപ്പ് ഫലം ഏകകണ്ഠമായി തള്ളി പാക് പ്രതിപക്ഷം; വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യം

ഇസ്ലാമാബാദ്: (www.kvartha.com 28.07.2018) പാക്കിസ്ഥാനില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തിലായിരുന്നു ആവശ്യമുയര്‍ന്നത്. തിരഞ്ഞെടുപ്പ് ഫലം പാര്‍ട്ടികള്‍ ഐക്യകണ്‌ഠേന തള്ളി.

പി എം എല്‍ എന്‍ പ്രസിഡന്റ് ഷഹ്ബാസ് ഷെരീഫ്, മുത്തഹിദ മജ് ലിസ് ഇ അമല്‍ പ്രസിഡന്റ് മൗലാന ഫസ്ലുര്‍ റഹ്മാന്‍ എന്നിവര്‍ യോഗത്തില്‍ അദ്ധ്യക്ഷരായിരുന്നു. എം എം എ നേതാവ് മിയാന്‍ അസ്ലമിന്റെ ഇസ്ലാമാബാദിലെ വസതിയിലാണ് യോഗം കൂടിയത്.

World, Pakistan, Imran Khan

യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേരത്തേ തീരുമാനിച്ചിരുന്നു. തിരഞ്ഞെടുപ്പിലെ ക്രമക്കേടുകളെ നേരിടാന്‍ പാര്‍ട്ടി തനിച്ച് പോരാടുമെന്ന് പാര്‍ട്ടി വക്താവ് വ്യക്തമാക്കിയിരുന്നു.

2018ല്‍ നടന്ന തിരഞ്ഞെടുപ്പ് സ്വതന്ത്രമല്ലെന്ന് പിഡിപി അദ്ധ്യക്ഷന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരിയും ആരോപിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: "The APC (all parties conference) has completely rejected the July 25 elections with consensus," announced Rehman while addressing the media after the conference concluded.

Keywords: World, Pakistan, Imran Khan 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?