അന്തരീക്ഷ മലിനീകരണം ചെറുക്കാനുള്ള നീക്കവുമായി ആം ആദ്മി സര്‍ക്കാര്‍; ഡല്‍ഹിയിലേയ്ക്ക് ആയിരം ഇലക്ട്രിക് ബസുകള്‍ വരുന്നു

ന്യൂഡല്‍ഹി: (www.kvartha.com 12.07.2018) അന്തരീക്ഷ മലിനീകരണം ചെറുക്കാനുള്ള ശ്രമവുമായി ആം ആദ്മി സര്‍ക്കാര്‍. നഗരത്തിലേയ്ക്കായി ആയിരത്തോളം ഇലക്ട്രിക് ബസുകള്‍ വാങ്ങാനുള്ള ശുപാര്‍ശയ്ക്ക് സര്‍ക്കാര്‍ പച്ചക്കൊടി നാട്ടി. ബുധനാഴ്ച  ഇത് സംബന്ധിച്ച അനുമതി സര്‍ക്കാര്‍ നല്‍കി കഴിഞ്ഞു.

ലോകത്ത് ആദ്യമായി സി എന്‍ ജി ബസുകള്‍ 100 ശതമാനം ഉപയോഗിക്കുന്ന നഗരമായി ഡല്‍ഹി മാറും. ഇതിന്റെ ചുമതല ഡല്‍ഹി ഇന്റഗ്രേറ്റഡ് മള്‍ട്ടി മോഡല്‍ ട്രാന്‍സിറ്റ് സിസ്റ്റത്തിനാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. മൂന്ന് മാസത്തിനുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഡി ഐ എം ടി എസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

1,000 electric buses to roll out soon in Delhi

ഇതിനായി ആറ് ബസ് ഡിപ്പോകള്‍ സര്‍ക്കാര്‍ നിര്‍മ്മിക്കും. ഈസ്റ്റ് വിനോദ് നഗര്‍, ഭാവന സെക്ടര്‍ 5, ബുരാരി, രോഹിണി സെക്ടര്‍ 37, രെവ്‌ല ഖാന്‍പൂര്‍, നരെല എന്നിവിടങ്ങളിലാണ് ഡിപ്പോകള്‍ സ്ഥാപിക്കുക.

സുപ്രീം കോടതി നിര്‍ദ്ദേശിച്ച ഹൈഡ്രജന്‍ ബസുകളുടെ സാധ്യതയും ഡല്‍ഹി ഗതാഗത വകുപ്പ് പരിശോധിച്ച് വരികയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The department will construct bus depots at six locations-East Vinod Nagar, Bawana Sector 5, Burari, Rohini Sector 37, Revla Khanpur and Narela.

Keywords: National, New Delhi


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?