കാഞ്ഞങ്ങാട് നഗരസഭയുടെ ദുര്‍ഭരണത്തിനെതിരെ കുറ്റപത്രവുമായി മുനിസിപ്പല്‍ മുസ്്‌ലിം ലീഗ്
കാഞ്ഞങ്ങാട് (www.evisionnews.co): വികസന കാര്യങ്ങളില്‍ ഒരുശ്രദ്ധയുമില്ലാത്ത കാഞ്ഞങ്ങാട് നഗരസഭയുടെ ദുര്‍ഭരണത്തിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് കാഞ്ഞങ്ങാട് മുനിസിപ്പല്‍ മുസ്്‌ലിം ലീഗ് കമ്മിറ്റി ഭാരവാഹികളും നഗരസഭ കൗണ്‍സിലര്‍മാരും. ഇന്നലെ കാഞ്ഞങ്ങാട്ട് നടന്ന പത്രസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നിലാണ് കുറ്റപത്രം ഭാരവാഹികള്‍ വായിച്ചുകേള്‍പ്പിച്ചത്. 2015ല്‍ നവംബറില്‍ അധികാരമേറ്റ ഉടന്‍ ആറു മാസത്തിനകം ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപിച്ച പുതിയ ബസ് സ്റ്റാന്റ് രണ്ടരവര്‍ഷമായിട്ടും ഉദ്ഘാടനം ചെയ്തില്ല. പുതിയ ബസ് സ്റ്റാന്റ് യാര്‍ഡ് കോണ്‍ഗ്രീറ്റ് ചെയ്യണമെന്ന സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ നിര്‍ദ്ദേശം നടപ്പിലാക്കാതെ ടാറിംഗ് നടത്തി പെട്ടന്ന് തകര്‍ന്നുപോകുന്ന രീതിയിലാക്കി.
കഴിഞ്ഞ ഭരണകാലത്ത് ആരംഭിച്ച നോര്‍ത്ത് കോട്ടച്ചേരി വരെ പൂര്‍ത്തീകരിച്ച കെ.എസ്.ടി.പി റോഡ് ചെയര്‍മാന്റെ ഇടപെടല്‍ മൂലം അശാസ്ത്രീയമായ നിര്‍മാണത്തിലൂടെ നഗരത്തില്‍ ഗതാഗതം താറുമാറായി. പ്രാദേശിക നിരീക്ഷണ സമിതി ചെയര്‍മാനെന്ന നിലക്ക് സമിതിയുടെ യോഗങ്ങള്‍ യഥാസമയം വിളിച്ച് ചേര്‍ക്കാനോ മൂന്ന് സെന്റിലും അഞ്ച് സെന്റിലും വീട് വെയ്ക്കുന്നവര്‍ക്ക് അനുമതി നല്‍കുന്നതിനോ നഗരസഭക്ക് സാധിച്ചിട്ടില്ല. 2016-17 വാര്‍ഷിക പദ്ധതിയില്‍ അനുവദിച്ചു കിട്ടിയ ഫണ്ട് എണ്‍പത് ശതമാനത്തോളം വിനി യോഗിക്കാന്‍ സാധിച്ചിട്ടില്ല. പഴയ ബസ് സ്റ്റാന്റിലും കൃഷി ഓഫിസിലും നഗരസഭ അനധികൃത നിര്‍മാണം നടത്തിയിരിക്കുന്നു. രണ്ടര കോടി രൂപയോളം ചെലവഴിച്ച് വാഴുന്നോറടി കുടി വെള്ള പദ്ധതി പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്ക് കുടി വെള്ളമെത്തിക്കാന്‍ സാധിച്ചിട്ടില്ല. വസ്തു നികുതി കുടിശ്ശിക പരിക്കുന്നതില്‍ നഗരസഭ പരാജയപ്പെട്ടു. പാലിയേറ്റീവ് ഹോം കെയറിന് പ്രവാസി വ്യവസായി എം.എ യൂസഫലി അനുവദിച്ച പത്ത് ലക്ഷം രൂപ ഒരു വര്‍ഷം കഴിഞ്ഞിട്ടും അര്‍ഹര്‍ക്ക് ലഭിച്ചിട്ടില്ല.
വിനോദത്തിനും വിജ്ഞാനത്തിനും ഊന്നല്‍ നല്‍കി മുന്‍ ഭരണ സമിതി ആരംഭിച്ച സയന്‍സ് പാര്‍ക്ക് പൂട്ടിക്കിടക്കുന്നു. കുട്ടികളുടെ വിനോദത്തിനും വിശ്രമത്തിനുമായി ആരംഭിച്ച ചില്‍ഡ്രന്‍സ് പാര്‍ക്ക് സംരക്ഷണമില്ലാതെ കാട് മൂടി അനാഥമായി. ഏറെ കെട്ടിഘോഷിച്ച നവീകരിച്ച മത്സ്യമാര്‍ക്കറ്റ് മലിനജലം കെട്ടിക്കിടന്ന് ശോചനീയമായിരിക്കുന്നു. തുടങ്ങി നഗരത്തിന്റെ മര്‍മപ്രധാന വികസന കാര്യങ്ങള്‍ പോലും ഭരണസമിതി മുഖവിലക്കെടുക്കാതെ പോയി. കാഞ്ഞങ്ങാട് നഗരസഭയില്‍ ഒരു പ്രവൃത്തി പോലും കൊണ്ടുവരാന്‍ സാധിക്കാത്തതും കുറ്റപത്രത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
പത്രസമ്മേളനത്തില്‍ മുസ്്‌ലിം ലീഗ് ജില്ലാ സെക്രട്ടറി കെ. മുഹമ്മദ് കുഞ്ഞി, മണ്ഡലം പ്രസിഡണ്ട് എം.പി ജാഫര്‍, മുനിസിപ്പല്‍ ലീഗ് പ്രസിഡണ്ട് അഡ്വ. എന്‍.എ ഖാലിദ്, ജനറല്‍ സെക്രട്ടറി എം. ഇബ്രാഹിം, ഭാരവാഹികളായ കെ.കെ ഇസ്മായില്‍, എം.എസ് ഹമീദ്, കൗണ്‍സിലര്‍മാരായ അബ്ദുല്‍ റസാഖ് തായിലക്കണ്ടി, അസൈനാര്‍ കല്ലൂരാവി, കെ വേലായുധന്‍, കെ.എം.സി.സി നേതാക്കളായ എം.കെ അബ്ദുറഹ്്മാന്‍, ഇബ്രാഹിം ആവിയില്‍ സംബന്ധിച്ചു.
Powered by Info News For You
Comments
Post a Comment