ചെര്‍ക്കള- ജാല്‍സൂര്‍ സംസ്ഥാന പാതയുടെ ശോച്യാവസ്ഥ: നടപടിയില്ലെങ്കില്‍ ഉപരോധം
ബോവിക്കാനം (www.evisionnews.co): ചെര്‍ക്കള- ജാല്‍സൂര്‍ സംസ്ഥാന പാതയില്‍ എട്ടാംമൈലില്‍ പാടെ തകര്‍ന്നും ഗതാഗതം ദുര്‍ഘടമാക്കി അപകടാവസ്ഥയിലുമായ റോഡ് അടിയന്തിരമായി ഗതാഗത യോഗ്യമാക്കുന്നതിന് ഫണ്ടനുവദിച്ചില്ലെങ്കില്‍ റോഡ് ഉപരോധം ഉള്‍പ്പടെയുള്ള സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് മുസ്്‌ലിം ലീഗ് മുളിയാര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി മുഹമ്മദ് കുഞ്ഞി, ജനറല്‍ സെക്രട്ടറി എസ്.എം മുഹമ്മദ് കുഞ്ഞി എന്നിവര്‍ മുന്നറിയിപ്പുനല്‍കി. എട്ടാംമൈലില്‍ സംസ്ഥാന പാതയുടെ ശോചനീയാവസ്ഥ സംബന്ധിച്ച് നിരവധി തവണ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും മണ്ഡലം എം.എല്‍.എയും പൊതുമരാമത്ത് വകുപ്പും അനങ്ങാപ്പാറ നയം തുടരുകയാണ്. ഇത് പ്രതിഷേധാര്‍ഹമാണെന്നും മഴവെള്ളം ഒഴുകിപോകാന്‍ ഓവുചാല്‍ നിര്‍മിക്കാത്ത അശാസ്ത്രിയതക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
Powered by Info News For You

Comments
Post a Comment