സംസ്ഥാനത്ത് നിന്നുള്ള ആദ്യ വനിതാ ഹജ്ജ് വോളണ്ടിയറായി ചരിത്രത്തിലേക്ക് വിമാനം കയറാനൊരുങ്ങി സുഹറാബി ടീച്ചര്‍

നെടുമ്പാശ്ശേരി: (www.kvartha.com 12.07.2018) ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് വേണ്ടി മക്കയിലും മദീനയിലും സേവനം ചെയ്യാനുള്ള ഭാഗ്യം ലഭിച്ചതില്‍ മനസിന്റെ ആഹ്ലാദം പൊന്നാനിയിലെ സുഹറാബി ടീച്ചര്‍ക്ക് എത്ര ശ്രമിച്ചിട്ടും അടക്കാനാകുന്നില്ല. തീര്‍ത്ഥാടകരെ സേവിക്കുന്നതിന് വേണ്ടി ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നുള്ള ആദ്യ വനിതാ വോളണ്ടിയര്‍ എന്ന നിലയിലും ടീച്ചര്‍ ചരിത്രത്തില്‍ ഇടം നേടും. 2016 ല്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ ഹജ്ജ് കര്‍മത്തില്‍ പങ്കെടുത്ത ടീച്ചര്‍ രണ്ടാം തവണയാണ് ഹജ്ജിന് യാത്രയാകുന്നത്.

ഹജ്ജ് വോളണ്ടിയറായി സഊദിയിലേക്ക് യാത്രയാകാന്‍ താല്‍പര്യം പ്രകടിപ്പിച്ച് വിവിധ സര്‍ക്കാര്‍ തസ്തികകളില്‍ ജോലി ചെയ്യുന്ന 30 വനിതകളാണ് കേരളത്തില്‍ നിന്നും അപേക്ഷകരായി ഉണ്ടായിരുന്നത്. ഇവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക വനിതയാണ് സുഹറാബി ടീച്ചര്‍. ഖാദിമുല്‍ ഹജ്ജാജിന് വേണ്ടി ഹജ്ജ് കമ്മിറ്റിക്ക് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ വലിയ പ്രതീക്ഷയൊന്നും സുഹറാബി ടീച്ചര്‍ക്ക് ഉണ്ടായിരുന്നില്ല.

Suhrabi teacher the first hajj women volunteer in Kerala,Nedumbassery Airport, News, Hajj, Religion, Muslim pilgrimage, Application, Teacher, Malappuram, Kerala

എന്നാല്‍ കഴിഞ്ഞ ദിവസം വോളണ്ടിയറായി തിരഞ്ഞെടുക്കപ്പെട്ടതായി സംസ്ഥാന ഹജ്ജ് കമ്മിറ്റിയില്‍ നിന്നും അറിയിപ്പ് ലഭിച്ചതോടെയാണ് തന്റെ അടങ്ങാത്ത ആഗ്രഹം സഫലമായത് ടീച്ചര്‍ തിരിച്ചറിഞ്ഞത്.

മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒന്നായ പൊന്നാനി തെയ്യങ്ങാട് ഗവ. എല്‍.പി സ്‌കൂളില്‍ ടീച്ചറായി സേവനം അനുഷ്ടിച്ചു വരികയാണ് സുഹറാബി. 18 വര്‍ഷമായി പ്രൈമറി ടീച്ചറായി പ്രവര്‍ത്തിച്ചു വരുന്നു. കൂടാതെ നാട്ടില്‍ സാമൂഹ്യ പ്രവര്‍ത്തന രംഗത്തും ടീച്ചര്‍ സജീവമാണ്. പാലിയേറ്റീവ് കെയറിന്റെ വളണ്ടിയറായും പ്രവര്‍ത്തിക്കുന്നുണ്ട്.

സ്‌കൂളില്‍ സ്‌കൗട്ട് മാസ്റ്ററായി പ്രവര്‍ത്തിച്ച പരിചയവും സുഹറാബി ടീച്ചര്‍ക്കുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് വനിതാ സേവകര്‍ യാത്ര തിരിക്കുന്നത്.

കേന്ദ്ര ഹജ്ജ് കമ്മിറ്റി 2017 ഡിസംബറില്‍ പുറത്തിറക്കിയ അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ഹജ്ജ് നയത്തിലെ നിര്‍ദേശങ്ങളുടെ ഭാഗമായാണ് ഈ വര്‍ഷം മുതല്‍ ഹജ്ജ് വോളണ്ടിയര്‍മാരില്‍ വനിതകളെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഇവര്‍ക്ക് പുറമെ വനിതാ തീര്‍ത്ഥാടകരെ സഹായിക്കാന്‍ മാത്രമായി വിവിധ വനിതാ ഉദ്യോഗസ്ഥരും ഈ വര്‍ഷം ഇന്ത്യയില്‍ നിന്നും യാത്രയാകുന്നുണ്ട്.

സുഹറാബി ടീച്ചറടക്കം 98 വനിതകളാണ് മക്കയിലും മദീനയിലും തീര്‍ത്ഥാടകരുടെ സഹായത്തിനായി ഇന്ത്യയില്‍ നിന്നും യാത്ര തിരിക്കുന്നത്. പൊന്നാനി സെയില്‍സ് ടാക്‌സ് ഓഫീസര്‍ അബ്ദുള്‍ ഖാദറിന്റെ ഭാര്യയാണ് സംസ്ഥാനത്ത് നിന്നുള്ള ആദ്യ വനിതാ ഹജ്ജ് വളണ്ടിയറായി യാത്രയാകുന്ന സുഹറാബി ടീച്ചര്‍.

Keywords: Suhrabi teacher the first hajj women volunteer in Kerala, Nedumbassery Airport, News, Hajj, Religion, Muslim pilgrimage, Application, Teacher, Malappuram, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?