നല്ല പോലീസുകാരും സമൂഹത്തിലുണ്ട്; ട്രെയിനില്‍ നിന്നും ഇറങ്ങാന്‍ കഴിയാതെ കുടുങ്ങിയ ഗര്‍ഭിണിക്ക് മുതുക് കാട്ടിക്കൊടുത്ത് പോലീസുകാര്‍; യുവതി ഹാപ്പി

ചെന്നൈ: (www.kvartha.com 26.07.2018) പോലീസുകാര്‍ക്കിടയിലും നല്ലവരുണ്ട്. ആപത്ത് പിണഞ്ഞെന്ന് കണ്ടാല്‍ അവര്‍ പെട്ടെന്ന് ഓടിയെത്തുകയും സഹായിക്കുകയും ചെയ്യും. കഴിഞ്ഞദിവസം ചെന്നൈയില്‍ നടന്ന സംഭവം അത് സാക്ഷ്യപ്പെടുത്തുന്നു.

സിഗ്‌നല്‍ തകരാറിനെ തുടര്‍ന്ന് ചെന്നൈയില്‍ ശനിയാഴ്ച ട്രെയിന്‍ ഗതാഗതം താറുമാറായപ്പോള്‍ റെയില്‍വേ സ്‌റ്റേഷനിലേക്കും പോലീസ് കണ്‍ട്രോള്‍ റൂമിലേക്കും ഫോണ്‍വിളികളുടെ പ്രവാഹമായിരുന്നു. അതിലൊരു ഫോണ്‍കോള്‍ കണ്‍ട്രോള്‍ റൂമിലെ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പതിഞ്ഞു. താംബരത്ത് നിന്നുള്ള സബര്‍ബന്‍ ട്രെയിനിലെ യാത്രക്കാരിയായ അമുത എന്ന ഗര്‍ഭിണി ഇറങ്ങാനാകാതെ കംപാര്‍ട്ട്‌മെന്റില്‍ കുടങ്ങിയിരിക്കുന്നു എന്നതായിരുന്നു സന്ദേശം.

Salute police who support pregnant woman, Chennai, News, Humor, Chennai, Train, Police, Phone call, Passengers, Pregnant Woman, Media, National

കോട്ട പൂങ്കാ സ്‌റ്റേഷനുകളുടെ ഇടയിലാണ് സിഗ്‌നല്‍ തകരാറിനെ തുടര്‍ന്ന് ട്രെയിന്‍ നിറുത്തിയത്. പ്ലാറ്റ്‌ഫോമില്‍ അല്ലായിരുന്നതിനാല്‍ ഇറങ്ങാനാകാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. കംപാര്‍ട്ട്‌മെന്റിന്റെ പടിയും ട്രാക്കും തമ്മിലുള്ള ഉയരം കൂടൂതലായതാണ് ഗര്‍ഭിണിയായ അമുതയ്ക്ക് ഇറങ്ങുന്നതിന് തടസമായത്. ഇറങ്ങാന്‍ കഴിയാതെ രണ്ട് മണിക്കൂറോളം കഷ്ടപ്പെട്ടതിനുശേഷമാണ് അവര്‍ പോലീസിന്റെ സഹായം തേടിയത്.

സന്ദേശം ലഭിച്ചയുടന്‍ കണ്‍ട്രോള്‍ റൂമില്‍ നിന്ന് വിവരം ഫ്‌ളവര്‍ ബാസാര്‍ പോലീസ് സ്‌റ്റേഷനിലെ പട്രോളിംഗ് സംഘത്തിന് കൈമാറി. ഉടന്‍തന്നെ പോലീസ് സംഘം ട്രെയിനിനടുത്തെത്തി. സംഘത്തിലുണ്ടായിരുന്ന ധനശേഖരന്‍, മണികണ്ഠന്‍ എന്നിവര്‍ ചേര്‍ന്ന് അമുതയെ എടുത്ത് പുറത്ത് ഇറക്കാന്‍ നോക്കിയെങ്കിലും ഫലം കണ്ടില്ല. ഇതോടെ ഇരുവരും പാളത്തില്‍ കുനിഞ്ഞ് നിന്ന് ശേഷം തങ്ങളുടെ മുതുകില്‍ ചവിട്ടി ഇറങ്ങാന്‍ അമുതയോട് പറഞ്ഞു.

ഇവര്‍ക്കൊപ്പം മാധ്യമപ്രവര്‍ത്തകനായ മഹേഷും സഹായത്തിനായി കൈകോര്‍ത്തു. പതിയെ പോലീസുകാരുടെ മുതുകില്‍ ചവിട്ടി അമുത താഴേക്കിറങ്ങി. പോലീസുകാര്‍ അമുതയെ താഴേക്കിറങ്ങാന്‍ സഹായിക്കുന്നതിന്റെ വീഡിയോ തമിഴ്‌നാട് പോലീസ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്. മണികണ്ഠനെയും ധനശേഖരനെയും അഭിനന്ദിച്ച പോലീസ് കമ്മിഷണര്‍ എ.കെ.വിശ്വനാഥന്‍ ഇരുവര്‍ക്കും പാരിതോഷികവും നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Salute police who support pregnant woman, Chennai, News, Humor, Chennai, Train, Police, Phone call, Passengers, Pregnant Woman, Media, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?